ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭാവ് കുമാറിനും എഎപി നേതാവ് ജാസ്മിന്‍ ഷാക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ്.
മദ്യനയവുമായി ബന്ധപ്പെട്ട് നടന്ന പല യോഗങ്ങളിലും ബിഭാവ് പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ ഏജന്‍സിക്ക് മനസ്സിലായതിനെ തുടര്‍ന്നാണ് ബിഭാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും എക്‌സൈസ് നയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതില്‍ പങ്കാളിയായതിനാലാണ് ജാസ്മിനെ വിളിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ (എഫ്ഐആര്‍) അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മൂന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്.
2021-22 വര്‍ഷത്തേക്കുള്ള ഡല്‍ഹിയിലെ ജിഎന്‍സിടിഡിയുടെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ എംഎച്ച്എ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ റായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എല്‍ജി വിനയ് കുമാര്‍ സക്സേനയുടെ കത്തും അയച്ചതായും എഫ്ഐആറില്‍ പറയുന്നു.
കത്തില്‍ മനീഷ് സിസോദിയ അന്നത്തെ എക്‌സൈസ് കമ്മീഷണര്‍ അരവ ഗോപി കൃഷ്ണന്റെ പേരും പരാമര്‍ശിക്കുന്നു. മുന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആനന്ദ് തിവാരി 2021-22 വര്‍ഷത്തേക്കുള്ള എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരമില്ലാതെ ശുപാര്‍ശ ചെയ്യുന്നതില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പങ്കജ് ഭട്‌നാഗര്‍ എന്നിവര്‍ പ്രധാന പങ്കുവഹിച്ചെന്നാണ് ആരോപണം.