ന്യുഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‍ജു രംഗത്ത്. കേജ്രിവാളിന്റെ തലയില്‍ ആള്‍താമസമില്ലെന്ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കട്‍ജു കുറിച്ചു.

കേജ്രിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കട്ജുവിന്റെ വിമര്‍ശനം. രാജ്യത്ത് അധികാരം ഗ്രാമങ്ങളിലും മൊഹല്ല പഞ്ചായത്തുകളിലും കേന്ദ്രീകരിക്കണമെന്നാണ് കേജ്രിവാള്‍ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ രാജ്യത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാവുന്ന ആര്‍ക്കും ഗ്രാമപഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന ജാതീയതയും അഴിമതിയും എത്രത്തോളമാണെന്ന് അറിയാം. വലിയ ഭൂവുടമകളും പലിശക്കാരും അടങ്ങുന്നവരുടെ നിയന്ത്രണത്തിലാണ് ഗ്രാമങ്ങളെന്നും കട്ജു പറഞ്ഞു. മിക്ക ഗ്രാമപ്രമുഖരും ഗ്രാമവാസികള്‍ക്കായുള്ള ഭൂമിയും കൈയടക്കി വെച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ഗ്രാമങ്ങള്‍ക്ക് അധികാരം കൈമാറുന്നത് ഫലപ്രദമാകുമെന്ന് കട്ജു ചോദിച്ചു.

അധികാരം ഗ്രാമങ്ങള്‍ക്ക് കൈമാറുന്നത് രാജ്യത്തെ ദാരിദ്രത്തിനും, തൊഴിലില്ലായ്മയ്ക്കും, കുട്ടികളിലെ പോഷകാഹാരക്കുറവിനും എങ്ങനെ പരിഹാരമാകുമെന്നും കട്ജു ചോദിച്ചു. കേജ്രിവാള്‍ ഐഐടി ബിരുദധാരി ആയിരിക്കാം, പക്ഷെ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ല. എങ്കിലും മറ്റ് രാഷ്ട്രീയക്കാരെ പോലെ കൗശലക്കാരനായ ആളായി കേജ്രിവാള്‍ മാറിയെന്നും കട്ജു പറഞ്ഞു.

cats

കട്‍ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ