scorecardresearch

സിസോദിയ ഭാരത രത്‌നയ്ക്ക് യോഗ്യൻ; രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി വേട്ടയാടുന്നു: കേജ്‌രിവാള്‍

ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച മദ്യനയത്തില്‍ അഴിമതി ആരോപിച്ച് മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു

ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച മദ്യനയത്തില്‍ അഴിമതി ആരോപിച്ച് മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു

author-image
WebDesk
New Update
സിസോദിയ ഭാരത രത്‌നയ്ക്ക് യോഗ്യൻ;  രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി  വേട്ടയാടുന്നു: കേജ്‌രിവാള്‍

അഹമ്മദാബാദ്: എക്‌സ്‌സൈ് അഴിമതി കേസില്‍ സി ബി ഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാരതരത്‌നയ്ക്ക് യോഗ്യനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള സിസോദിയയുടെ പ്രവര്‍ത്തനങ്ങളെ കേജ്‌രിവാള്‍ പ്രകീര്‍ത്തിച്ചു. രാജ്യത്തിന്റെ വിദ്യഭ്യാസ മേഖല സിസോദിയയ്ക്ക് കൈമാറണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ അദ്ദേഹം വേട്ടയാടപ്പെടുകയാണെന്നും കേജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

70 വര്‍ഷം കൊണ്ട് മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം സര്‍ക്കാര്‍ സ്‌കൂളുകള്‍ (മനീഷ് സിസോദിയ) പുനരുദ്ധരിക്കുന്നത് അദ്ദേഹം ചെയ്തു. അങ്ങനെയുള്ള ഒരാള്‍ക്ക് ഭാരതരത്ന ലഭിക്കണം. രാജ്യത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയും അദ്ദേഹത്തിനു കൈമാറേണ്ടതാണ്. എന്നാല്‍ അവര്‍ അദ്ദേഹത്തിനെതിരെ സി ബി ഐ റെയ്ഡുകള്‍ നടത്തുകയാണെന്നും രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ കേജ്‌രിവാള്‍ പറഞ്ഞു.

എക്സൈസ് അഴിമതി കേസില്‍ സി ബിഐ അന്വേഷണം നേരിടുന്ന മനീഷ് സിസോദിയും കേജ്‌രിവാളിന് ഒപ്പം എത്തിയിട്ടുണ്ട്. സിസോദിയയെ അറസ്റ്റ് ചെയ്‌തേക്കാം. എന്നെയും അറസ്റ്റ് ചെയ്‌തേക്കാം. ഇതെല്ലാം ചെയ്യുന്നത് ഗുജറാത്ത് തിരഞ്ഞെടുപ്പിനു വേണ്ടിയാണ്. ഈ വര്‍ഷം അവസാനം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഗുജറാത്തിലെ ജനങ്ങള്‍ ദുഃഖിതരാണ്. 27 വര്‍ഷത്തെ ബി ജെ പി ഭരണത്തിന്റെ അഹങ്കാരത്തിന്റെ ഭാരം പേറുകയാണ്.

Advertisment

ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ ഞങ്ങള്‍ സഹായിക്കും. ഞങ്ങളുടെ ആരോഗ്യ സംരക്ഷണം ചെലവ് കുറഞ്ഞതും എല്ലാവരിലേക്കും എളുപ്പത്തില്‍ എത്തുന്നതാണ്. ന്യൂയോര്‍ക്ക് ടൈംസ് ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ചതായും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ എല്ലാ സി ബി ഐ, ഇ ഡി കേസുകളും ഒഴിവാക്കാമെന്നും എ എപിയെ തകര്‍ത്താല്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്നും ബി ജെ പി വാഗ്ദാനം ചെയ്തുവെന്ന് സിസോദിയയും മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍നിന്ന് രണ്ട് വാഗ്ദാനങ്ങളുമായി ഒരു സന്ദേശവാഹകന്‍ സമീപിച്ചപ്പോൾ താന്‍ അത്ഭുതപ്പെട്ടു. സി ബി ഐയും ഇ ഡിയും നിങ്ങള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാമെന്നും അയാള്‍ പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കു, അവര്‍ നിങ്ങളെ മുഖ്യമന്ത്രിയാക്കുമെ ന്നതായിരുന്നു മറ്റൊരു ഓഫറെന്നും സിസോദിയ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച മദ്യനയത്തില്‍ അഴിമതി ആരോപിച്ച് വെള്ളിയാഴ്ച മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. എഫ് ഐ ആറില്‍ സിസോദിയ ഉൾപ്പെട 16 പേരുകളാണുള്ളത്.

Manish Sisodia Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: