scorecardresearch

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്ന് അരവിന്ദ് കേജ്രിവാള്‍

കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും കേജ്രിവാള്‍

കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും കേജ്രിവാള്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
arvind kejriwal, aap

ന്യൂഡല്‍ഹി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 20 സീറ്റില്‍ ഒതുങ്ങിയതിന് ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ഇട്ട് നിങ്ങള്‍ പരിഹസിക്കുമെന്ന് അറിയാം. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബില്‍ പാര്‍ട്ടി ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ചില എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലങ്ങളും ഇത് സൂചിപ്പിച്ചിരുന്നത്. അത് എങ്ങനെ മാറി മറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

Assembly Election 2017 Punjab Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: