ന്യൂഡൽഹി: ഇന്ത്യയിലെ ഏക അഴിമതിക്കാരൻ അരവിന്ദ് കെജ്‌രിവാളാണെന്നാണ് അവർ ( ബി ജെ പിയുടെ കേന്ദ്ര സർക്കാർ) പറയുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.

ആം ആദ്‌മി പാർട്ടിയുടെ 20 എം എൽ എ മാരെ ഓഫീസ് ഓൺ പ്രോഫിറ്റിന്രെ പേരിൽ അയോഗ്യരാക്കിയതിന് രാഷ്ട്രപതി അംഗീകാരം കൊടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു കെജ്‌രിവാളിന്രെ പ്രതികരണം.

നമ്മളെ ലക്ഷ്യം വച്ചാണ് അവരുടെ നീക്കങ്ങൾ, എം എൽ എ മാർക്കെതിരെ കെട്ടിച്ചമച്ച് കേസുകളെടുത്തു എനിക്കെതിരെ സി ബി ഐ റെയ്‌ഡ് നടത്തി എന്നിട്ടും ഒന്നും കണ്ടെത്താനായില്ല.

യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അരവിന്ദ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് കമ്മീഷന്രെ നിലപാടിനെതിരെ ആഞ്ഞടിച്ചത്.

എം എൽ എ മാരെ അയോഗ്യരാക്കിയ വിഷയത്തിൽ സുപ്രീം കോടതിയ സമീപിക്കുമെന്ന് പാർട്ടി എം എൽ എ സോമനാഥ് ഭാരതി പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്രെ ജനാധിപത്യ വിരുദ്ധമായ നടപടി ഹൈക്കോടതിയുടെ സുപ്രീം കോടതിയുടെയും ഇടപെടലിലൂടെ അസാധുവാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook