ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക ജീപ്പിനു മുന്നിൽ യുവാവിനെ കെട്ടിവച്ചു മനുഷ്യ കവചമാക്കിയതിനുപകരം എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധി റോയിയെ കെട്ടിവയ്ക്കണമായിരുന്നെന്ന് ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവൽ. ട്വിറ്ററിലൂടെയാണ് ബോളിവുഡ് നടന്റെ പരാമർശം.
Instead of tying stone pelter on the army jeep tie Arundhati Roy !
— Paresh Rawal (@SirPareshRawal) May 21, 2017
കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ജനക്കൂട്ടത്തിന്റെ കല്ലേറ് തടയുന്നതിനായി യുവാവിനെ സൈനിക ജീപ്പിനു മുന്നിൽ കെട്ടിവച്ച് മനുഷ്യ കവചമാക്കിയ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഡിയോയുടെ പശ്ചാത്തലത്തിലാണ് ദേശീയ അവാർഡ് ജേതാവായ നടന്റെ അഭിപ്രായം. പരേഷിന്റെ അഭിപ്രായത്തിനെതിരെ നിരവധി രാഷ്ട്രീയനേതാക്കൾ വിമർശനവുമായി രംഗത്തെത്തി.
Read More: ഇന്ദ്രിയാനുഭവങ്ങളുടെ രാഷ്ട്രീയമാണ് അരുന്ധതി റോയിയുടെ നോവൽ
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ പാർട്ടി നേതാവുമായ ഒമർ അബ്ദുല്ല കഴിഞ്ഞ മാസമാണ് വിഡിയോ പുറത്തവിട്ടത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ വിവാദമായി. വിഡിയോയിൽ കാണുന്ന ദൃശ്യങ്ങളുടെ നിജസ്ഥിതിയേക്കുറിച്ച് അന്വേഷിക്കുമെന്ന് സൈന്യം അറിയിച്ചിരുന്നു.
Read More: “ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്”; അരുന്ധതി റോയിയുടെ നോവലിന്റെ ആദ്യ പ്രതി പുറത്ത്
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ സൈന്യത്തിനുനേരെ യുവാക്കൾ കല്ലേറ് നടത്തിയിരുന്നു. ഇതു നേരിടുന്നതിനുവേണ്ടിയാണ് സൈന്യം യുവാവിനെ ജീപ്പിൽ കെട്ടിവച്ച് റോന്ത് ചുറ്റിയതെന്നായിരുന്നു ആരോപണം ഉയർന്നത്.
20 വർഷങ്ങൾക്കുശേഷം പുതിയ നോവൽ പുറത്തിറക്കാനുളള തയാറെടുപ്പിലാണ് അരുന്ധതി റോയ്. ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന പുതിയ നോവൽ ജൂണിൽ പുറത്തിറങ്ങുമെന്നാണ് സൂചന. ബുക്കർ സമ്മാനം നേടിയ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന നോവലിനുശേഷമുളള അരുന്ധതിയുടെ നോവലാണിത്.