ബീജിം​ഗ്: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ചൈ​ന വീ​ണ്ടും രം​ഗ​ത്ത്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ പ്രദേശമല്ലെന്നും സിനോ- ഇന്ത്യൻ അതിർത്തിയിൽ തർക്കം നടക്കുന്ന പ്രദേശമാണെന്നും ചൈന വ്യക്തമാക്കി.

ഇ​ന്ത്യ​യു​ടെ അ​ന​ധി​കൃ​ത ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ അ​സം​തൃ​പ്ത​രാ​ണ്. ഇ​വി​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. അവര്‍ ചൈനയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. അ​രു​ണാ​ച​ലി​ലെ ജ​ന​ങ്ങ​ൾ ചൈ​ന​യി​ലേ​ക്കു മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ചൈ​നീ​സ് ഔദ്യോഗിക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പതിനാലാം ദലൈലാമയെ പ്രദേശം സന്ദർശിക്കാൻ അനുവദിച്ചതോടെ ടിബറ്റിനോടും അതിർത്തി തർക്കത്തിലുമുള്ള ഉത്തരവാദിത്തം ഇന്ത്യ ലംഘിച്ചിരിക്കുകയാണെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള സാധ്യതകളെയാണ് ദലൈലാമയുടെ സന്ദര്‍ശനത്തിലൂടെ ഇല്ലാതാകുന്നത്. ചരിത്രം പതിനാലാമത് ദലൈലാമയെ പ്രശ്നക്കാരനായി രേഖപ്പെടുത്തുമെന്നും പത്രം റിപ്പാർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ