ഗുവാഹത്തി: അരുണാചല്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ട് പ്രതികളെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചു കൊന്നു. തേസുവിലെ പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അസമില്‍ നിന്നുളള കുടിയേറ്റ തൊഴിലാളികളായ ജഗദീഷ് ലോഹര്‍, സഞ്ജയ് ബാബര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 12ന് നാംഗോ ഗ്രാമത്തില്‍ നിന്നും കാണാതായ 12കാരിയുടെ നഗ്നമായ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം ഒരു തേയിലത്തോട്ടത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുമ്പില്‍ തമ്പടിച്ച ജനങ്ങ​ള്‍ പൊലീസുകാരെ അക്രമിച്ച് പ്രതികളെ പുറത്തേക്ക് കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ