ഇറ്റാനഗർ: സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനെതിരെ അരുണാചൽ പ്രദേശിൽ നടക്കുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഉപമുഖ്യമന്ത്രി ചൗന മെയ്‌ന്‍റെ ബംഗ്ലാവിന് പ്രതിഷേധക്കാർ തീയിട്ടു. ഇറ്റാനഗർ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസും പ്രതിഷേധക്കർ അഗ്നിയ്ക്ക് ഇരയാക്കി. വിവിധ അക്രമണങ്ങളിലായി 24 പൊലീസുകാരുൾപ്പടെ 35 പേർക്ക് പരുക്കേറ്റു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 6 ഗോത്രവിഭാഗങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള ശുപാർശക്ക് എതിരെയാണ് പ്രതിഷേധം. പ്രതിഷേധക്കാർ നിരവധി വാഹനങ്ങളും അഗ്നിയ്ക്ക് ഇരയാക്കിയിട്ടുണ്ട്. സംഭവ സമയത്ത് ഉപമുഖ്യമന്ത്രി വീട്ടിലില്ലായിരുന്നു എന്ന് സർക്കാർ അധികൃതർ വ്യക്തമാക്കി.

കൃത്യമായ പരിശോധനകൾ നടത്താതെയാണ് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അഞ്ച് തിയേറ്ററുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. ഇറ്റാനഗറിൽ നടത്താനിരുന്ന ചലച്ചിത്ര മേള റദ്ദാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook