scorecardresearch

അരുണ്‍ ജെയ്റ്റ്‍ലിയുടെ വൃക്ക മാറ്റിവച്ചു; സുഖം പ്രാപിച്ച് വരുന്നതായി എയിംസ്

വൃക്ക സ്വീകരിച്ചയാളും ദാതാവും സുഖകരമായിരിക്കുന്നെന്ന് എയിംസ് പ്രസ്താവനയില്‍ അറിയിച്ചു

വൃക്ക സ്വീകരിച്ചയാളും ദാതാവും സുഖകരമായിരിക്കുന്നെന്ന് എയിംസ് പ്രസ്താവനയില്‍ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മെയ് വരെ 8437 കോടി രൂപയുടെ നികുതി നിക്ഷേപമാണ് ഉണ്ടായത്

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാണെന്ന് ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വ്യക്തമാക്കി. തിങ്കളാഴ്‌ചയാണ് ശസ്ത്രക്രിയ നടന്നത്. വൃക്ക സ്വീകരിച്ചയാളും ദാതാവും സുഖകരമായിരിക്കുന്നെന്ന് എയിംസ് പ്രസ്താവനയില്‍ അറിയിച്ചു.

Advertisment

വൃക്കരോഗം കാരണം ബുദ്ധിമുട്ടിയിരുന്ന 65കാരനായ ജെയ്റ്റ്‌ലിയെ ശനിയാഴ്‌ചയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ട് അദ്ദേഹത്തിന് രോഗം കാരണം സത്യപ്രതിജ്ഞ പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യ- ഇംഗ്ലണ്ട് പത്താം സാമ്പത്തിക സംവാദത്തില്‍ നിന്ന് വിട്ട് നിന്നതിന് പിന്നാലെയായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. ഡോക്ടര്‍ സഹോദരങ്ങളായ സന്ദീപ് ഗലേരിയയും രണ്‍ദീപ് ഗലേരിയയുമാണ് ജെയ്റ്റ്‍ലിയെ ചികിത്സിക്കുന്നത്. സന്ദീപ് അപ്പോളോ ആശുപത്രിയിലേയും രണ്‍ദീപ് എയിംസിലേയും ഡോക്ടര്‍മാരാണ്. ജെയ്റ്റ്‍ലിയുടെ കുടുംബ സുഹൃത്താണ് ഇരുവരും. അതേസമയം ജെയ്റ്റ്‍ലി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശംസിച്ചത് നേരത്തേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചിരുന്നു.

ജെയ്റ്റ്‍ലിയുടെ അസുഖത്തെ കുറിച്ച് അറിയുമ്പോള്‍ ഏറെ ദുഃഖിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രമേഹം കാരണമുണ്ടായ ഭാരവ്യത്യാസം മാറ്റാനായി അദ്ദേഹം 2014 സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാക്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെങ്കിലും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയിരുന്നു.

Aiims Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: