/indian-express-malayalam/media/media_files/uploads/2017/03/arun-jaitley1.jpg)
ന്യൂഡൽഹി: ആഭ്യന്തര വളർച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനമല്ല വളര്‍ച്ചാ നിരക്കിന് കാരണമായതെന്ന് പറഞ്ഞ ജെയ്റ്റ്‍ലി ആഗോള സാഹചര്യങ്ങളാണ് രാജ്യത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതെന്നും വ്യക്തമാക്കി. ലോകത്താകമാനം വാണിജ്യം കുത്തനെ കുറഞ്ഞെന്നും ഇത് ഇന്ത്യയേയും ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സമ്പദ്‍വ്യവസ്ഥയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പരിഷ്കാരങ്ങള്‍ സഹായകമായി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ആരോളതലത്തില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് സാമ്പത്തിക നയങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിലും അപാകതയുണ്ടായിരുന്നു. അഴിമതി കാരണം വളരെ ശക്തി ക്ഷയിച്ച ഒരു സമ്പദ്‍വ്യവസ്ഥയാണ് കഴിഞ്ഞ സര്‍ക്കാര്‍ ബാക്കി വെച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സാമ്പത്തിക രംഗത്തെ വിസ്വാസ്യത മോദി സര്‍ക്കാര്‍ തിരികെ പിടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
നോട്ട് നിരോധനത്തിന് ശേഷം റിസർവ് ബാങ്കിൽ എത്ര പണം തിരികെയെത്തി എന്നതിനെ സംബന്ധിച്ച കണക്കെടുപ്പുകൾ പൂർത്തിയായി വരുന്നതേയുള്ളൂവെന്നും ജയ്റ്റ്‍ലി വ്യക്തമാക്കി.
Read More: അതിവേഗം വളരുന്ന സമ്പദ്‌ശക്തി സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.