scorecardresearch

നോട്ട് പിൻവലിക്കൽ ധീരമായ നടപടി; ബജറ്റ് പ്രസംഗത്തിൽ ജയ്റ്റ്‌ലി

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ ധീരമായ നടപടിയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ ആമുഖപ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നോട്ട് പിൻവലിക്കൽ മൂലം നികുതി വെട്ടിപ്പുകാർക്ക് തടയിടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കുറയ്ക്കാനും സാന്പത്തികരംഗത്തെ ഡിജിറ്റലാക്കാനും നോട്ട് പിൻവലിക്കൽ നടപടിയിലൂടെ കഴിഞ്ഞു. നികുതി വരുമാനം ഇരട്ടിയാക്കാനും സാന്പത്തികരംഗത്തെ ശുദ്ധീകരിക്കാനും ഇതു സഹായിക്കും. നോട്ട് പിൻവലിക്കൽ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്നു തീരും. ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ കേന്ദ്രസർക്കാരിന്റെ […]

H1B visa, Arun Jaitley, US Commerce Secretary, Wilbur Ross-Arun Jaitley, International Monetary Fund

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ ധീരമായ നടപടിയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ ആമുഖപ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നോട്ട് പിൻവലിക്കൽ മൂലം നികുതി വെട്ടിപ്പുകാർക്ക് തടയിടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കുറയ്ക്കാനും സാന്പത്തികരംഗത്തെ ഡിജിറ്റലാക്കാനും നോട്ട് പിൻവലിക്കൽ നടപടിയിലൂടെ കഴിഞ്ഞു. നികുതി വരുമാനം ഇരട്ടിയാക്കാനും സാന്പത്തികരംഗത്തെ ശുദ്ധീകരിക്കാനും ഇതു സഹായിക്കും. നോട്ട് പിൻവലിക്കൽ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്നു തീരും. ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ കേന്ദ്രസർക്കാരിന്റെ ഈ നടപടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Arun jaitley on note ban budget in parliament