ന്യൂഡൽഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരും മറ്റ് കേന്ദ്ര നേതാക്കളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
Delhi: Former Union Minister and BJP leader, #ArunJaitley cremated with full state honours at Nigambodh Ghat, today. pic.twitter.com/Nj2THkdnPv
— ANI (@ANI) August 25, 2019
കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്ലിയുടെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്ന മൃതദേഹം രാവിലെ 11 മണിയോടെ ബിജെപി ആസ്ഥാനത്തേക്ക് എത്തിച്ചു. രണ്ട് മണി വരെ അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടായിരുന്നു.
Delhi: Former Union Minister and BJP leader, #ArunJaitley cremated with full state honours at Nigambodh Ghat, today. pic.twitter.com/Nj2THkdnPv
— ANI (@ANI) August 25, 2019
Also Read: പ്രാസംഗികന്, ജനനേതാവ്, രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം; ജെയ്റ്റ്ലി ഓര്‍മയാകുമ്പോള്‍
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് ഇന്നലെയായിരുന്നു അരുൺ ജെയ്റ്റ്ലിയുടെ അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook