ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വിചാരണ നേരിടണമെന്ന് കോടതി. ഡല്‍ഹി ചീഫ് മെട്രോ പൊളിറ്റിന്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേ​ജ്രി​വാ​ളും അ​ഞ്ച് എ​എ​പി നേ​താ​ക്ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാണ് കോ​ട​തി​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ങ്ങ​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്നും വി​ചാ​ര​ണ നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും എ​എ​പി നേ​താ​ക്ക​ൾ കോ​ട​തി​യ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത മെ​യ് 20 ലേ​ക്ക് മാ​റ്റി.

അരുണ്‍ ജയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കേയാണ് കെജ്‌രിവാള്‍ അഴിമതിയാരോപണമുന്നയിച്ചിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് ജയ്റ്റ്‌ലി 10 കോടി രൂപ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

കേ​ജ​രി​വാ​ൾ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ രാ​ഘ​വ് ഛദ്ദ, ​കു​മാ​ർ വി​ശ്വാ​സ്, അ​ശു​തോ​ഷ്, സ​ഞ്ജ​യ് സിം​ഗ്, ദീ​പ​ക് ബാ​ജ്പെ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ജ​യ്റ്റ്ലി മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി​യ​ത്. കേസിന്റെ വിചാരണ മേയ് 20നു ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ