Arun Jaitley passes away LIVE updates: ന്യൂഡൽഹി: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി (66) അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്ലിയുടെ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവർ നേരത്തെ ആശുപത്രിയിലെത്തി ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയെ സ്മരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ തനിക്കൊപ്പം നിന്ന വ്യക്തിയാണ് അരുണ്‍ ജെയ്റ്റ്ലിയെന്ന് അമിത് ഷാ പറഞ്ഞു. "പ്രശ്നങ്ങളുണ്ടായ സമയത്തെല്ലാം ജെയ്റ്റ്ലിജി എനിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം നമുക്കൊപ്പമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ദുഃഖം താങ്ങാന്‍ കുടുംബത്തിനും ബിജെപി പ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു."-അമിത് ഷാ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്ലിയുടെ സംഭാവനകളെ രാജ്യം മറക്കില്ല എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ബിജെപിക്ക് അരുണ്‍ ജെയ്റ്റ്ലി ഒരു മുതല്‍ക്കൂട്ടായിരുന്നു എന്നും രാജ്നാഥ് സിങ് പറഞ്ഞു.
അരുൺ ജെയ്റ്റ്ലിയുടെ മൃതദേഹം ഡൽഹി കൈലാഷ് കോളനിയിലെ വസതിയിലെത്തിച്ചു
അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ സോണിയ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ജെയ്റ്റ്ലിയുടെ പൊതുജീവിതം എന്നും ഓർക്കപ്പെടുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്ലിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലിയുടേത് എന്ന് കേരള ധനമന്ത്രി തോമസ് ഐസക്ക്. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തൻ. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൌൺസിലിൽ ഞാൻ നേരിട്ടു മനസിലാക്കിയിരുന്നു. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നു എന്നും തോമസ് ഐസക്ക് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിഭിന്ന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലി എന്ന് പിണറായി വിജയൻ പറഞ്ഞു. നിയമപാണ്ഡിത്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബി.ജെ.പി. രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്ലി എന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലിയെയായിരുന്നു. കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നതായും പിണറായി വിജയൻ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുശോചിച്ചു. ജെയ്റ്റ്ലിയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. "വിഷയം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. ജെയ്റ്റ്ലിയുടെ മരണം വ്യക്തിപരമായും എനിക്ക് വലിയ നഷ്ടമാണ്. അദ്ദേഹം മികച്ച ഭരണാധികാരിയായിരുന്നു"- വെങ്കയ്യ നായിഡു പറഞ്ഞു.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. കൂടുതൽ ചിത്രങ്ങൾ കാണാം
മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിടവാങ്ങിയിരിക്കുകയാണ്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു ജെയ്റ്റ്ലിയുടെ അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. Read More
അരുൺ ജെയ്റ്റ്ലി ജിയുടെ നിര്യാണത്തോടെ എനിക്ക് വിലപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി. രാജ്യപുരോഗതിക്ക് അതുല്യ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. നല്ല ഓർമകൾ നൽകിയാണ് അദ്ദേഹം വിട്ടുപിരിഞ്ഞതെന്ന് മോദി.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെയാണ് അരുൺ ജെയ്റ്റ്ലി രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.
അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഈ സമയത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ട്.
ഇത് എനിക്ക് വ്യക്തിപരമായ നഷ്ടം പോലെയാണ്. എനിക്ക് ഒരു മുതിർന്ന പാർട്ടി നേതാവിനെ മാത്രമല്ല, ഒരു പ്രധാന കുടുംബാംഗത്തെയും നഷ്ടമായി, അദ്ദേഹം എനിക്കെന്നും ഒരു വഴികാട്ടിയായിരുന്നു.
പാർലമെന്റിലുടനീളം ശ്രദ്ധേയനായ ഒരു പാർലമെന്റേറിയനും മികച്ച അഭിഭാഷകനുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു.
അരുൺ ജെയ്റ്റ്ലിയുടെ മരണം വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് രാജ്നാഥ് സിങ്
ഹൈദരാബാദിലായിരുന്ന അമിത് ഷാ യാത്ര വെട്ടിച്ചുരുക്കി രാജ്യതലസ്ഥാനത്തേക്ക് തിരിച്ചതായി എഎൻഐ റിപ്പോർട്ട്
മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ഇന്നു ഉച്ചയ്ക്ക് 12.07 മണിയോടെ എയിംസിലായിരുന്നു അന്ത്യം