ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി ആശുപത്രിയില്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗം വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ജെയ്റ്റ്ലി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന്, കേന്ദ്ര മന്ത്രി അശ്വിനി ചൗബെ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ജെയ്റ്റ്ലിയെ കണ്ടു.
ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ജെയ്റ്റ്ലി ലോക്സഭ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയിരുന്നു. മെയ് 23 ന് അസുഖബാധിതനായ ജെയ്റ്റ്ലിയെ എയിംസില്‍ അഡ്മിറ്റ് ചെയ്തിരുന്നു.