/indian-express-malayalam/media/media_files/uploads/2018/05/jaitley.jpg)
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിനെതിരെ പരസ്യ വിമര്‍ശനവുമായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന് റിസര്‍വ്വ് ബാങ്കാണ് ഉത്തരവാദിയെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം.
208-14 കാലഘട്ടത്തില്‍ സാമ്പത്തിക നില സജീവമാക്കി നിര്‍ത്തുന്നതിന് ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നിയന്ത്രിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്ന തര്‍ക്കത്തിലേക്ക് വഴി തിരിഞ്ഞിരിക്കുകയാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2008-14 ബാങ്കുകള്‍ വാതിലുകള്‍ തുറന്നിട്ട് വകതിരിവില്ലാതെ വായ്പകള്‍ നല്‍കി. ഈ സമയത്ത് റിസര്‍വ് ബാങ്കും സര്‍ക്കാരും വെവ്വേറെ വഴികളിലായിരുന്നു. റിസര്‍വ് ബാങ്ക് എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
റിസര്‍വ്ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.