വാഷിംഗ്‌ടൺ: ലോകത്ത് രാത്രി ഇല്ലാതാകുന്നതായി ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ. ബഹിരാകാശത്ത് നിന്ന് ശേഖരിച്ച ഭൂമിയുടെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണ്ടെത്തലിലേക്ക് ശാസ്ത്ര ലോകം എത്തിച്ചേർന്നിരിക്കുന്നത്.

രാത്രിയിൽ ഇരുട്ടിന്റെ അളവ് കുറയുന്നതായാണ് ബഹിരാകാശത്ത് നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഏത് സമയത്തും ഭൂമിയുടെ എല്ലാ ഭാഗത്തും വെളിച്ചമുണ്ട് എന്നതാണ് ഇതിന് കാരണം. കൃത്രിമ വിളക്കുകളുടെ ഉപയോഗം വർദ്ധിച്ചത് പരിസ്ഥിതിയിൽ പ്രകാശ മാലിന്യത്തിന്റെ തോതും വർദ്ധിപ്പിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു.

മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ കേട് വരുത്തുന്നതാണ് ഈ മാറ്റമെന്ന് സയൻസ് അഡ്വാൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഇത് സാമൂഹ്യ പരിസ്ഥിതിയെ തന്നെ അപ്പാടെ തകിടം മറിക്കുമെന്ന് ലേഖനത്തിൽ വിശദീകരിക്കുന്നു.

യൂറോപ്പിന്റെ പകുതിയിലേറെ പ്രദേശവും വടക്കേ അമേരിക്കയിലെ കാൽ ഭാഗത്തോളം പ്രദേശവും ഈ പ്രശ്നം അധികമായി അനുഭവിച്ചു. ഏ​ഷ്യ, പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​മാ​റ്റം കൂ​ടു​ത​ലാ​യി സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നുണ്ട്. പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ക്ഷേ, കൃ​ത്രി​മ പ്ര​കാ​ശം കു​റ​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ