ഭീകരവാദികൾക്ക് 370-ാം വകുപ്പ് ഒരു കവചമായിരുന്നു: കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

രാജ്യത്തിന്റെയും കശ്മീരിലെ സാധാരണക്കാരുടെയും താൽപര്യം പരിഗണിച്ചാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും രവി ശങ്കർ പ്രസാദ്

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് ഭീകരവാദികൾക്ക് കവചമായിരുന്നെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. രാജ്യത്തിന്റെയും കശ്മീരിലെ സാധാരണക്കാരുടെയും താൽപര്യം പരിഗണിച്ചാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കശ്മീരിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; 2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നങ്ങൾ പുനഃസ്ഥാപിച്ചു

“അത് ഒരു താൽക്കാലിക കരാർ മാത്രമായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും മനസിലാക്കണം. അത് രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി റദ്ദാക്കിയിരിക്കുന്നു. രാജ്യത്തിന്റെയും ജമ്മു കശ്മീരിലെ ജനങ്ങളുടെയും സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. ജമ്മു കശ്മീർ വികസനത്തിലേക്കും വളരണം. ” രവി ശങ്കർ പ്രസാദ് നാഗ്രപൂരിൽ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച പ്രമേയവും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസാക്കാൻ സർക്കാരിന് സാധിച്ചു.

ജ​മ്മു കശ്മീരിന്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ലാ​ൻ​ഡ്ഫോ​ണ്‍ സേ​വ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പു​നഃസ്ഥാ​പി​ച്ചു. ജ​മ്മു, റി​യാ​സി, സാം​ബ, ക​ഠ്‌വ, ഉ​ദം​പു​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ള​വ് വ​രു​ത്തി​യ​ത്.

Also Read: പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു;​ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വ് വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രദേശ​ത്തെ സ്കൂ​ളു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ശേഷിക്കുന്ന അഞ്ച് ജില്ലകളായ കിഷ്ത്വാർ, ദോഡ, രാംബാൻ, രാജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സെല്ലുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Article 370 shield for terrorists ravi shankar prasad jk special status abrogation

Next Story
പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു: ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടുIndia Pakistan Kashmir,ഇന്ത്യ പാക്കിസ്ഥാന്‍ കശ്മീർ, India Pakist LoC firing, ഇന്ത്യ പാക് വെടിവെപ്പ്,Pakistan army cross firing Kashmir, Kashmir article 370, Indian Express news
The moderation of comments is automated and not cleared manually by malayalam.indianexpress.com