ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിനെതിരെ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൻ കോട്ട് ധരിച്ച് കൊണ്ട് കുളിക്കാൻ മൻമോഹനേ കഴിയു എന്ന് മോദി പരിഹസിച്ചു. നോട്ട് നിരോധനത്തെ ആസൂത്രിത കൊള്ളയെന്ന മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനത്തിനാണ് പരിഹാസവുമായി മോദി എത്തിയത്. നോട്ട് പിൻവലിക്കലിനെ കുറിച്ച് നെഗറ്റീവ് ആയ സമീപനം സർക്കാറിനില്ല.
പൂർണമായും പോസിറ്റീവ് സമീപനമാണ് തീരുമാനത്തോട് സർക്കാറിനുള്ളത്. മറ്റ് രാജ്യങ്ങൾ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് മാറുമ്പോൾ ഇന്ത്യക്ക് മാത്രം എങ്ങനെ മാറി നിൽക്കാൻ സാധിക്കുമെന്നും മോദി ചോദിച്ചു. സംഘടിത കൊള്ളപോലുള്ള ആരോ പണങ്ങൾ ഉന്നയിക്കുമ്പോൾ അതിന് മറുപടി കേൾക്കാനുള്ള ത്രാണിയും കോൺഗ്രസ് ഉണ്ടാവണമെന്നും മോദി പറഞ്ഞു. മോദിയുടെ വാക്കുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.