scorecardresearch

സാമൂഹ്യ പരിഷ്‌കര്‍ത്താവ്, കബഡി കളിക്കാരന്‍; ദാഭോല്‍ക്കറുടെ ഓര്‍മയില്‍ കലാപ്രദര്‍ശനം, ചിത്രങ്ങള്‍

നരേന്ദ്ര ദാഭോല്‍ക്കറുടെ 77-ാം ജന്മദിന വേളയില്‍ 'ഞങ്ങള്‍ വിചാരണയിലാണ്' എന്ന പേരിൽ 'ഫ്രണ്ട്‌സ് ഓഫ് ദാഭോല്‍ക്കര്‍' ആണ് പ്രദർശനമൊരുക്കിയിരിക്കുന്നത്

നരേന്ദ്ര ദാഭോല്‍ക്കറുടെ 77-ാം ജന്മദിന വേളയില്‍ 'ഞങ്ങള്‍ വിചാരണയിലാണ്' എന്ന പേരിൽ 'ഫ്രണ്ട്‌സ് ഓഫ് ദാഭോല്‍ക്കര്‍' ആണ് പ്രദർശനമൊരുക്കിയിരിക്കുന്നത്

author-image
WebDesk
New Update
Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

ചിത്രങ്ങൾ: അമിത് ചക്രവർത്തി

മുംബൈ: കൊല്ലപ്പെട്ട സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായ ഡോ. നരേന്ദ്ര ദാഭോല്‍ക്കറുടെ 77-ാം ജന്മദിന വേളയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും സ്മരണ നിലനിര്‍ത്താന്‍ കലാപ്രദര്‍ശനമൊരുക്കി 'ഫ്രണ്ട്‌സ് ഓഫ് ദാഭോല്‍ക്കര്‍'. 'ഞങ്ങള്‍ വിചാരണയിലാണ്' എന്ന പേരില്‍ ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ചേര്‍ന്നാണു പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment
Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

സര്‍ ജെ ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലെ നിലവിലെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും ഇന്‍സ്റ്റലേഷനുകളുടെയും പ്രദര്‍ശനം യശ്വന്ത്‌റാവു ചവാന്‍ സെന്ററിലെ സര്‍ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലാണു സംഘടിപ്പിച്ചരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച അഞ്ചു ദിവസത്തെ പ്രദര്‍ശനം ദാഭോല്‍ക്കറുടെ ജന്മദിനമായ നവംബര്‍ ഒന്നു വരെ നീളും.

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos
Advertisment

അന്ധവിശ്വാസ വിരുദ്ധ പരിഷ്‌കരണവാദി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനപ്പുറം ദാഭോല്‍ക്കറുടെ ജീവിതത്തെ ആദരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന 30 സൃഷ്ടികള്‍.

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

സന്ദര്‍ശകര്‍ക്കു ദാഭോല്‍ക്കറിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സഹായിക്കുന്നതാണു പ്രദര്‍ശനം. കബഡി കളിക്കാരനെന്ന നിലയില്‍ ചെറുപ്പത്തില്‍ ദാഭോല്‍ക്കര്‍ നേടിയ വിജയം പരാമര്‍ശിക്കുന്ന ശില്‍പ്പം പ്രദര്‍ശനത്തിലുണ്ട്. 1970ലെ ദേശീയ ഗെയിംസില്‍ കബഡിയില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാഭോല്‍ക്കര്‍ക്കു കായികതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ശിവഛത്രപതി പുരസ്‌കാരം ലഭിച്ചിരുന്നു.

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

ദാഭോല്‍ക്കറുടെ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും സൂക്ഷ്മ ചിത്രങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഛായാചിത്രം പ്രദര്‍ശനത്തിലെ മറ്റൊരു ആകര്‍ഷണമാണ്. പ്രിന്റ് മേക്കിങ് വിദ്യാര്‍ഥിയായ അക്ഷയ് ഖാതു ഏകദേശം 2,400 കഷണങ്ങള്‍ ഉപയോഗിച്ചാണ് ഈ ചിത്രമൊരുക്കിയത്.

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ മണലില്‍ കാല്‍പ്പാടുകള്‍ മങ്ങാതെ കാലക്രമേണ കൂടുതല്‍ പ്രകടമാകുന്ന വ്യക്തികളില്‍ ഒരാളാണ് നരേന്ദ്ര ദാഭോല്‍ക്കറെന്നു നസിറുദ്ദീന്‍ ഷാ പറഞ്ഞു. ദാഭോല്‍ക്കര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ തനിക്കറിയില്ലായിരുന്നു. മരണശേഷമാണ് അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പരിചയപ്പെട്ടത്. തന്റെ വിശ്വാസത്തെ സ്വന്തം ജീവനേക്കാള്‍ വിലയേറിയതായി കരുതുന്ന ഒരാളുണ്ടായിരുന്നുവെന്നു കേട്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

ചടങ്ങില്‍ ദാഭോല്‍ക്കറുടെ ഭാര്യ ഷൈല ദാഭോല്‍ക്കര്‍ സാമൂഹിക പരിഷ്‌കരണത്തിനായി പോരാടാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെക്കുറിച്ച് സംസാരിച്ചു. ''അദ്ദേഹത്തിനു പോരാടാനുള്ള സന്നദ്ധതയുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും വിജയിക്കാന്‍ ശ്രമിച്ചു,'' അവര്‍ പറഞ്ഞു.

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos

''ദാഭോല്‍ക്കറിനെ ഹിന്ദു വിരുദ്ധ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണു പരിഗണിക്കപ്പെട്ടത്. എന്നാല്‍ അത് ശരിയല്ല. എല്ലാ മതങ്ങളിലെയും അന്ധവിശ്വാസത്തിന് അദ്ദേഹം എതിരായിരുന്നു,'' ഫ്രണ്ട്സ് ഓഫ് ദാഭോല്‍ക്കറിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ പത്രപ്രവര്‍ത്തക അല്‍ക ധൂപ്കര്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ നയിച്ച നരേന്ദ്ര ധാഭോല്‍ക്കറെ 2013ല്‍ പൂനെയില്‍ രണ്ടു തോക്കുധാരികളാണു കൊലപ്പെടുത്തിയത്.

Art Murder Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: