ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്

Shashi Tharoor, ശശി തരൂർ,Congress, കോണ്‍ഗ്രസ്,Rahul Gandhi,രാഹുല്‍ ഗാന്ധി, Priyanka Gandhi, ie malayalam,

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തിലാണ് ശശി തരൂരിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ സുമത് ചൗധരിയാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം. തിരുവനന്തപുരത്ത് പൊതു പരിപാടിയിൽ സംസാരിക്കവേ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ രാജ്യത്തെ ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കിത്തീര്‍ക്കുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. ബിജെപി പുതിയ ഭരണഘടന എഴുതുമെന്നും, അത് പാക്കിസ്ഥാൻ പോലൊരു രാജ്യം സൃഷ്ടിക്കാനാണെന്നും തരൂർ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മാനിക്കപ്പെടില്ലെന്നും തരൂർ അന്ന് പറഞ്ഞിരുന്നു.

Also Read: ‘മോദിയെ വിറ്റ് വോട്ടാക്കി’ ബിജെപിയുടെ വിജയത്തെക്കുറിച്ച് ശശി തരൂര്‍

ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഗാന്ധിജിയും നെഹ്‌റുവും പട്ടേലും മൗലാന ആസാദും തുടങ്ങി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നായകര്‍ ആഗ്രഹിച്ച ഇന്ത്യയായിരിക്കില്ല അതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതോടെ പ്രതിഷേധവുമായി നിരവധി ബിജെപി പ്രവർത്തകരാണ് രംഗത്തെത്തിയത്.

തരൂരിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ബിജെപി പ്രവർത്തകർ തിരുവനന്തപുരത്തെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. തരൂര്‍ മാപ്പ് പറയണമെന്നും ഇന്ത്യ വിട്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നാലെ തരൂരിനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Arrest warrant against congress thiruvananthapuram mp shashi tharoor

Next Story
‘സർക്കാരിന് സമയം നൽകണം’; ജമ്മു കശ്മീർ വിഷയത്തിൽ ഉടൻ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതിSupreme Court on Jammu and Kashmir, Supreme Court order on J&K curfew, Tehseen Poonawalla petition on J&K, SC, ജമ്മു കശ്മീർ, കോടതി, സുപ്രീം കോടതി. കർഫ്യൂ, നിരോധനാജ്ഞ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com