ബിഗ് ബോസ് 11 മത്സരാര്‍ത്ഥിയും വിവാദ മോഡലുമായ ആര്‍ഷി ഖാനെതിരെ ജലന്ദര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ച് ആര്‍ഷിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. ദേഹത്ത് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പതാക വരച്ച് സാമുദായിക വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ വര്‍ഷം ആര്‍ഷി ഖാനെതിരെ കേസ് എടുത്തിരുന്നു.

തുടര്‍ന്ന് മൂന്ന് മാസത്തോളമായി നടപടിക്രമങ്ങളുമായി സഹകരിക്കാത്തതിനാലാണ് കോടതി അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. മൂന്നാം തവണയായിരുന്നു ആര്‍ഷി വിചാരണയ്ക്ക് എത്താതിരിക്കുന്നത്. തുടര്‍ന്ന് രണ്ടാം തവണയാണ് നടിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. അതേസമയം കോടതി ഉത്തരവില്‍ ജനുവരി 15 വരെ സ്റ്റേ വാങ്ങിയതായി ആര്‍ഷിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നുണ്ട്.

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതിലുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ ഷോയാണു ബിഗ് ബോസ്. ഇതിലെ വിവാദ മൽസരാര്‍ത്ഥിയാണ് ആര്‍ഷി. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് നടിയും മോഡലുമായ ആര്‍ഷി ഖാന്‍.

വിവാദ ആരോപണങ്ങളിലൂടെയും വാഗ്‌ദാനങ്ങളിലൂടെയും ആര്‍ഷി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ലോകകപ്പ് ട്വന്റ്-20യില്‍ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയേയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ബലാൽസംഗം ചെയ്യുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

നേരത്തെ, ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന്‍ പറഞ്ഞത്. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്‌നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും അന്ന് ആര്‍ഷി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ