ന്യൂഡൽഹി: ഡൽഹിയിലെ 90 ശതമാനം വരുന്ന ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന പരാതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഇതിനാലാണ് വികസനകാര്യത്തിൽ ഡൽഹി പിന്നോട്ട് പോകുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

“വികസനം സെക്രട്ടേറിയേറ്റിൽ തടസ്സപ്പെട്ടിരിക്കുകയാണ്” എന്ന് പറഞ്ഞ കെജ്രിവാൾ ഡൽഹിയിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താനാണ് ആംആദ്മി പാർട്ടി ആഗ്രിഹിക്കുന്നതെന്നും പറഞ്ഞു. “ഡൽഹിക്ക് പൂർണ്ണ സംസ്ഥാന അധികാരം ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും”, അദ്ദേഹം പറഞ്ഞു.

“കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർദ്ദേശം നൽകിയപ്പോൾ, ഞങ്ങൾ ജോലി ചെയ്യില്ലെന്ന ഭീഷണിയാണ് എല്ലാ ഉദ്യോഗസ്ഥരും മുഴക്കിയത്”, കെജ്രിവാൾ പറഞ്ഞു.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന നയം നടപ്പിലാക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ