യുഎസിലെ ദുരൂഹ മരണങ്ങൾ; കാരണമായത് ഇന്ത്യയിൽ നിന്നുള്ള പെർഫ്യൂം എന്ന് കണ്ടെത്തൽ

യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഈ ഉഷ്ണമേഖലാ രോഗം പിടിപെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ കാരണമായതായി കണ്ടെത്തിയത്

united states, new york, indian express, indian express news, todays news, world news, india,aromatherapy spray, cdc, aromatherapy spray from india, better Homes & Gardens Lavender & Chamomile Essential Oil Infused Aromatherapy Room Spray with Gemstones, Better Homes & Gardens aromatherapy spray, better homes aroma therapy, യുഎസ്, Malayalam News, Latest News in Malayalam, Malayalam Latest News, IE Malayalam
Photo: Wlamart/CDC

ന്യൂയോർക്ക്: യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായുണ്ടായ ദുരൂഹമരണങ്ങൾക്ക് കാരണമായത് ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വസ്തുവെന്ന് യുഎസ് യി സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി നാല് പേർക്ക് മെലിയോയിഡോസിസ് എന്ന ഗുരുതരമായ ഉഷ്ണമേഖലാ രോഗം ബാധിക്കുകയും ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഇവരാരും വിദേശ യാത്ര നടത്തിയിരുന്നുമില്ല. ഈ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തറാപ്പി സ്പ്രേയിൽ നിന്ന് രോഗം പിടിപെട്ടിരിക്കാമെന്ന നിഗമനത്തിൽ സിഡിസി എത്തിച്ചേർന്നത്.

രോഗികളുടെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തിയ ഒരു സ്പ്രേ കുപ്പിയിൽ, രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മെലിയോയിഡോസിസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സിഡിസി വെള്ളിയാഴ്ച പറഞ്ഞു.

ജോർജിയ, കൻസാസ്, മിനസോട്ട, ടെക്‌സസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ജോർജിയയിൽ നിന്നുള്ള ഒരു കുട്ടി അടക്കം രണ്ട് പേരാണ് മരിച്ചത്.

നാല് രോഗികളിൽ കാണപ്പെട്ട അതേ രോഗകാരിയാണ് കുപ്പിയിലെ ബാക്ടീരിയയെന്ന് സ്ഥിരീകരിക്കാൻ പരിശോധന നടത്തുകയാണെന്ന് ഏജൻസി പറഞ്ഞു. ലാബ് വിശകലനങ്ങൾ നാല് അണുബാധകളും അടുത്ത ബന്ധമുള്ളവയാണെന്ന് കാണിച്ചതായും അവർ.

Also Read: എംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ

ജോർജിയയിൽ രോഗിയുടെ വീട്ടിൽ കണ്ടെത്തിയ സ്പ്രേ ഇന്ത്യയിൽ നിർമ്മിച്ചതാണ്. കുപ്പിയിലെ ബാക്ടീരിയയുടെ ജനിതക പ്രൊഫൈൽ സാധാരണയായി ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന രോഗാണുക്കൾക്ക് സമാനമാണെന്ന് ഏജൻസി പറഞ്ഞു.

‘ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ്’ എന്നാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഉൽപ്പന്നത്തിന് ലേബൽ നൽകിയിരിക്കുന്നതെന്നും സിഡിസി പറഞ്ഞു. ഈ വർഷം ഫെബ്രുവരി മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെ 55 വാൾമാർട്ട് സ്റ്റോറുകളിലും വാൾമാർട്ടിന്റെ വെബ്‌സൈറ്റിലും ഇത് നാല് ഡോളർ നിരക്കിന് വിറ്റിരുന്നു.

ഈ ഉൽപന്നത്തിന്റെ ആറ് ഫ്ളേവറുകളിലായുള്ള 3,900 കുപ്പി സ്പ്രേകൾ ഉപഭോക്തൃ ഉൽ‌പ്പന്ന സുരക്ഷാ കമ്മീഷനും വാൾമാർട്ടും വെള്ളിയാഴ്ച തിരിച്ചുവിളിച്ചിരുന്നു. മറ്റ് സുഗന്ധങ്ങളും ബ്രാൻഡുകളും അപകടസാധ്യത ഉണ്ടാക്കുമോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

ഫെഡറൽ ഏജൻസികൾ തങ്ങളുടെ കണ്ടെത്തലുകൾ പറഞ്ഞപ്പോൾ കമ്പനി ഉടനടി നടപടി സ്വീകരിച്ചതായി വാൾമാർട്ട് വെള്ളിയാഴ്ച ഒരു പ്രസ്താവന ഇറക്കി.

അമേരിക്കയിൽ മെലിയോയിഡോസിസ് അപൂർവമാണ്, പ്രതിവർഷം 12 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നു. മലിനമായ മണ്ണും വെള്ളവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ആളുകളിലേക്ക് ഈ രോഗം ബാധിക്കുക. നേരത്തേ കണ്ടെത്തി ശരിയായി ചികിത്സിച്ചാൽ അണുബാധ മറികടക്കാനാവുമെന്ന് സിഡിസി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aromatherapy spray india recall us deaths walmart melioidosis

Next Story
ഇന്ത്യയിലെ ഏഴ് കോവിഡ് വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുംNarendra Modi, Narendra Modi human rights, Narendra Modi human rights day, Modi human rights, Narendra Modi news, latest news, latest kerala news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com