Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

അര്‍ണോള്‍ഡ് ഷ്വാസ്‍നഗറിനെതിരെ ആക്രമണം; യുവാവ് വായുവില്‍ ഉയര്‍ന്ന് ചാടി തൊഴിച്ചു

ഉടന്‍ തന്നെ അര്‍ണോള്‍ഡിന്റെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി കീഴടക്കി

ജോഹന്നാസ്ബര്‍ഗ്: നടനും കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷാസ്നെഗറിന് നേരെ ആക്രമണം. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അര്‍നോള്‍ഡിനെ യുവാവാണ് ആക്രമിച്ചത്. ഇയാള്‍ പറന്നു ചാടി അര്‍നോള്‍ഡിന്റെ ഇടുപ്പിന് ചവിട്ടുകയായിരുന്നു. വര്‍ഷം തോറും നടത്താറുളള ‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു 71കാരനായ അര്‍ണോള്‍ഡ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് പരിപാടി നടന്നത്.

ആരാധകരുമായി സ്നാപ് ചാറ്റ് വീഡിയോ പകര്‍ത്തുന്നതിനിടയിലാണ് അക്രമി ഉയര്‍ന്നു ചാടി അര്‍ണോള്‍ഡിനെ ചവിട്ടിയത്. ചവിട്ടേറ്റ അര്‍ണോള്‍ഡ് ഒരു പടി മുന്നിലേക്ക് പോയെങ്കിലും താഴെ വീണില്ല. അതേസമയം യുവാവ് നിലത്ത് വീണു. ഉടന്‍ തന്നെ അര്‍ണോള്‍ഡിന്റെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി കീഴടക്കി. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

അക്രമിച്ച യുവാവിനെ പരിഹസിച്ച് ഈ വീഡിയോ അര്‍ണോള്‍ഡ് തന്നെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തു. ‘നിങ്ങളെ പോലെ ഈ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് ചവിട്ടേറ്റ കാര്യം ഞാന്‍ അറിഞ്ഞത്,’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കൂടാതെ ‘ആ വിഡ്ഢി എന്റെ സ്നാപ് ചാറ്റ് വീഡിയോ തടസ്സപ്പെടുത്താത്തതില്‍ സന്തോഷം’ എന്നും അദ്ദേഹം കുറിച്ചു.

ആക്രമിച്ചയാളുടെ മുഖം തിരിച്ചറിയുന്ന രീതിയില്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് അര്‍ണോള്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ ആക്രമിച്ച് അറിയപ്പെടാമെന്ന ഉദ്ദേശമാണ് അക്രമിക്കെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ വീഡിയോ ബ്ലര്‍ ചെയ്ത് മാത്രം ഷെയര്‍ ചെയ്യാനാണ് നിര്‍ദേശം.
സുരക്ഷാ ഉദ്യോഗസ്ഥര്‍പിടിച്ചു കൊണ്ടു പോവുമ്പോള്‍ ‘എന്നെ സഹായിക്കു, എനിക്കൊരു ലംബോര്‍ഗിനി വേണം’ എന്നാണ് അക്രമി വിളിച്ചു പറയുന്നത്. ഇയാള്‍ സ്ഥിരം ഇത്തരം അക്രമം നടത്താറുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തരമൊരു സാഹചര്യം ഉണ്ടായതില്‍ ഖേദമുണ്ടെന്നും താരത്തോട് ക്ഷമാപണം നടത്തുന്നതായും പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Arnold schwarzenegger attacked in south africa

Next Story
ഗോവ ദേശീയോദ്യാനത്തില്‍ ആദ്യമായി കടുവയെ കണ്ടെത്തിtiger spotted കടുവയെ കണ്ടെത്തി, national park in goa ഗോവയിലെ ദേശീയ പാര്‍ക്ക്, animal മൃഗങ്ങള്‍ ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com