scorecardresearch

സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു; അർണബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു

author-image
WebDesk
New Update
Arnab Goswami, അർണബ് ഗോസ്വാമി, Sonia Gandhi, സോണിയ ഗാന്ധി, Republic tv editor, റിപ്പബ്ലിക് ടിവി എഡിറ്റർ, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം

മുംബൈ: ചാനൽ ചർച്ചക്കിടെ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ റിപ്പബ്ലിക് ടിവി സ്ഥാപകനും എഡിറ്ററുമായ അർണബ് ഗോസ്വാമിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോൺഗ്രസിന്റെ ഛത്തീസ്ഗഢ് യൂണിറ്റ് നൽകിയ പരാതിയിലാണ് ഐ.പി.സി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisment

ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസാണ് കേസെടുത്തത്. ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ മത-സാമുദായിക ഐക്യത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊല ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ (സോണിയ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

അതേസമയം സ്റ്റുഡിയോയിൽ നിന്ന് മടങ്ങുകയായിരുന്ന തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണവുമായി അർണബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രി ഭാര്യയുമൊത്ത് വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു ആക്രമണം എന്നാണ് അര്‍ണബ് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്.

Advertisment

സോണിയ ഗാന്ധി ഒരു ഭീരുവാണെന്ന് അർണബ് വീഡിയോയിൽ പറഞ്ഞു. "പുലർച്ചെ 12.15 ഓടെ ഞാൻ എന്റെ ഭാര്യയോടൊപ്പം സ്റ്റുഡിയോയിൽ നിന്ന് തിരികെ പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായി എന്റെ കാറിനെ രണ്ടുപേർ മറികടന്നു. അവർ എന്റെ നേരെ തിരിഞ്ഞു, എന്നെ ചൂണ്ടിക്കാണിച്ചു, അവർ എന്റെ കാറിൽ തട്ടി വിൻഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും കുപ്പിയില്‍ നിന്ന് എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തു," അർണബ് പറയുന്നു.

Read More: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു; 681 മരണങ്ങൾ

"സോണിയ ഗാന്ധിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഭീരുവാണ്. എന്നെ നേരിടാൻ നിങ്ങൾക്ക് ധൈര്യമില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സോണിയ ഗാന്ധിയാണ്." സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ജോയിന്റ് കമ്മീഷണർ വിനോയ് ചൗബെ പറഞ്ഞു.

Read in English: FIR against Arnab Goswami over ‘derogatory’ remarks against Sonia Gandhi, ‘divisive’ comments

Sonia Gandhi Arnab Goswami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: