Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കരസേനയിൽ വനിത ഉദ്യോഗസ്ഥർക്കും സ്ഥിര നിയമനം; സുപ്രീം കോടതി ഉത്തരവ്

സമത്വത്തിന്റെ ഉപരിപ്ലവമായ മുഖം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള തത്വങ്ങളുമായി പൊരുത്തപ്പെടില്ല

permanent commission to women, Indian army, Indian navy, supreme court

ന്യൂഡൽഹി: കരസേനയിലെ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമർശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കൽ യോഗ്യതയിൽ അടക്കം കരസേനയുടെ വ്യവസ്ഥകൾ കോടതി റദ്ദാക്കി. മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷൻ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹർജിയിലാണ് ഉത്തരവ്.

Read More: പുതിയ കോവിഡ് വകഭേദം നായകളിലും പൂച്ചകളിലും; ഒപ്പം ഹൃദ്രോഗവും

“സമത്വത്തിന്റെ ഉപരിപ്ലവമായ മുഖം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള തത്വങ്ങളുമായി പൊരുത്തപ്പെടില്ല,” സുപ്രീം കോടതി പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. ശിശു പരിപാലനത്തിന്റെയും വീട്ടുജോലിയുടെയും ഉത്തരവാദിത്തം സമൂഹം സ്ത്രീകൾക്ക് നൽകുമ്പോൾ സൈനിക ജീവിതത്തിലെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്ഥിരനിയമനത്തിന് ഉദ്യോഗസ്ഥരുടെ അച്ചടക്കവും സ്വഭാവശുദ്ധിയുമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി ഉത്തരവ് നടപ്പാക്കണമെന്നും വനിത ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ആനുകൂല്യവും ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കരസേനയിലും നാവികസേനയിലും നിലനിന്നു പോരുന്ന വിവേചനപരമായ വ്യവസ്ഥകള്‍ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് എണ്ണൂറിലധികം വനിത ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സേവനത്തിന്റെ അടിസ്ഥാനത്തില്‍ വനിതകള്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Armys evaluation criteria to grant permanent commission for women officers discriminatory supreme court

Next Story
നാളെ ഭാരത്‌ ബന്ദ്; അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express