ഇന്ത്യൻ സൈന്യത്തിന് കരുത്താകാൻ അതിനൂതനമായ അപ്പാച്ചെ ഹെലികോപ്ടറുകൾ എത്തുന്നു. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് 6 അപ്പാച്ചെ ഹെലികോപ്ടറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 6 ഹെലികോപ്ടറുകൾക്കായി 4168 കോടിരൂപയാണ് ചിലവാക്കുന്നത്.

വ്യോമസേനയിലേക്ക് എത്തുന്ന ന്യൂജനറേഷൻ കാറ്റഗറി ഹെലികോപ്റ്ററാണ് അപ്പാച്ചെ ഹെലികോപ്ടർ. 2015 ൽ ഇതേ മോഡൽ ഹെലികോപ്ടറുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 2 പൈലറ്റുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന അപ്പാച്ചയിൽ , വൻ ആയുധശേഖരം സൂക്ഷിക്കാൻ സാധിക്കും. എതിരാളികളെ സെൻസറിലൂടെ കണ്ടെത്താൻ കഴിയുന്ന നൂതന സംവിധാനവും ഹെലികോപ്ടറിൽ ഉണ്ട്. 70 ഓളം മിസൈൽ വഹിക്കാനുമുള്ള ശേഷി അപ്പാച്ചെ ഹെലികോപ്ടറിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ