ന്യൂഡൽഹി: കിഴക്കൻ സിക്കിമിലെ ഹിമാലയ പർവതനിരയായ നാഥു ലാ പാസിൽ കുടുങ്ങിയ ആയിരത്തി അഞ്ഞൂറോളം സഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. മടങ്ങുകയായിരുന്ന ടൂറിസ്റ്റുകൾ കാഴ്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം  സ്ഥലത്ത് കുടുങ്ങുകയായിരുന്നു.

മുന്നൂറോളം ടാക്സികളിൽ സഞ്ചരിച്ച വിനോദസഞ്ചാരികൾ കനത്ത മഞ്ഞുവീഴ്ച ഗതാഗതത്തെ ബാധിച്ചതിനാൽ ജവഹർലാൽ നെഹ്‌റു റോഡിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് കരസേന രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

Read Also: ജനങ്ങളെ അക്രമങ്ങളിലേക്ക് തളളിവിടുന്നവരല്ല നേതാക്കൾ; വിമർശിച്ച് കരസേനാ മേധാവി

വിനോദസഞ്ചാരികളിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ട്. ഏകദേശം 570 പേരെ പതിനേഴാം മൈലിലെ സേനാ ക്യാമ്പിൽ പാർപ്പിച്ചിട്ടുണ്ടെന്നും കരസേന പ്രസ്താവനയിൽ അറിയിച്ചു.

കുടുങ്ങിയ സഞ്ചാരികൾക്ക് വസ്ത്രങ്ങൾ, ഭക്ഷണം, മരുന്നുകൾ, പാർപ്പിടം എന്നിവ നൽകിയതായും റോഡ് മാർഗമുള്ള ഗതാഗത പുനസ്ഥാപിക്കുകയും വിനോദ സഞ്ചാരികളെ സിക്കിമിലെ ഗാംഗ്ടോക്കിലേക്ക് മാറ്റുകയുമാണിപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook