scorecardresearch

നിർത്തിയിട്ട ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു; കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവതിയെ സൈനികൻ നിർബന്ധപൂർവ്വം സമീപത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന സ്‌പെഷ്യൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവതിയെ സൈനികൻ നിർബന്ധപൂർവ്വം സമീപത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന സ്‌പെഷ്യൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

author-image
WebDesk
New Update
Women Assault

Source: Freepik

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള താതിസിൽവായ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സൈനിക സ്‌പെഷ്യൽ ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിയും പഞ്ചാബിലെ പട്യാലയിലുള്ള 42 മീഡിയം റെജിമെന്റിലെ ഉദ്യോഗസ്ഥനുമായ അജിത് സിംഗിനെയാണ് (40) ഗവൺമെന്റ് റെയിൽവേ പോലീസ് (ജി.ആർ.പി) അറസ്റ്റ് ചെയ്തത്.

Advertisment

Also Read:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി

കഴിഞ്ഞ ദിവസം വൈകിട്ട് 5.30-ഓടെയാണ് സംഭവം. റാഞ്ചിയിലേക്കുള്ള ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവതിയെ സൈനികൻ നിർബന്ധപൂർവ്വം സമീപത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന സ്‌പെഷ്യൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാൻ ശ്രമിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

Also Read: നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ റെയിൽവേ ജീവനക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് ഇവർ കോച്ചിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് തടയാൻ ശ്രമിച്ച പ്രതിക്ക് മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റിട്ടുണ്ട്.

Also Read: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ചെന്ന് പരാതി: എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി

യുവതി പ്രായപൂർത്തിയായ ആളാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ജി.ആർ.പി റാഞ്ചിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ക്രമസമാധാന നില ശാന്തമാണെന്നും യുവതിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Read More:  ഡൽഹിയിലെ വായുമലിനീകരണം; മോദിക്ക് നിശബ്ദതയെന്ന് രാഹുൽ ഗാന്ധി, പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യം

Rape Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: