ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ പാക് അതിർത്തിയോട് ചേർന്ന സ്ഥലത്തുണ്ടായ ഐഇഡി സ്ഫോടനത്തിൽ കൊല്ലപ്പെട്ട മലയാളി മേജർ ശശിധരൻ നായർക്ക് രാജ്യം വിട നൽകി. പുണെയിലെ വൈകുണ്ഠ ശ്മശാനത്തിൽ ഇന്ന് രാവിലെയായിരുന്നു പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചത്.

സംസ്കാര ചടങ്ങിൽ നിന്നുളള ചിത്രം. എക്സ്പ്രസ് ഫൊട്ടോ : ആശിഷ് കാലെ

സംസ്കാര ചടങ്ങിൽ നിന്നുളള ചിത്രം. എക്സ്പ്രസ് ഫൊട്ടോ : ആശിഷ് കാലെ

ശശിധരന്‍ വി.നായര്‍ 2/11 ഗൂർഖാ റൈഫിൾസിൽ മേജറായിരുന്നു. പുഖാർനി ഏരിയയിലെ രൂപ്‌മതി ഫോർവേഡ് പോസ്റ്റിനോട് ചേർന്ന് പട്രോളിങ് നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കുഴിച്ചിട്ട ബോംബിന് മുകളിൽ മേജർ അറിയാതെ ചവിട്ടിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. രണ്ട് സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. വൈകിട്ട് 4.30 നും പിന്നീട് ആറ് മണിയോട് അടുത്തുമാണ് സ്ഫോടനങ്ങൾ നടന്നത്.

സംസ്കാര ചടങ്ങിൽ നിന്നുളള ചിത്രം. എക്സ്പ്രസ് ഫൊട്ടോ : ആശിഷ് കാലെ

സംസ്കാര ചടങ്ങിൽ നിന്നുളള ചിത്രം. എക്സ്പ്രസ് ഫൊട്ടോ : ആശിഷ് കാലെ

അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരവാദികളാകും ഐഇഡി ബോംബ് സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാവിലെ ജമ്മു വിമാനത്താവളത്തിൽ നിന്ന് പുണെയിലേക്ക് മൃതദേഹം എത്തിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുണെയിൽ മൃതദേഹം ഏറ്റുവാങ്ങി.

സംസ്കാര ചടങ്ങിൽ നിന്നുളള ചിത്രം. എക്സ്പ്രസ് ഫൊട്ടോ : ആശിഷ് കാലെ

സംസ്കാര ചടങ്ങിൽ നിന്നുളള ചിത്രം. എക്സ്പ്രസ് ഫൊട്ടോ : ആശിഷ് കാലെ

പുണെയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സൈനികരുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook