ന്യൂഡൽഹി: ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിൻ്റെ അനുയായികൾ ഉത്തരേന്ത്യയിൽ പരക്കെ അക്രമങ്ങൾ നടത്തുന്നതിനെ തുടർന്ന് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിന് പുറമേ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്തരനേന്ത്യയിലേക്കുള്ള 250 ലേറെ തീവണ്ടികൾ റദ്ദാക്കി.

ഹരിയാനയിലെ പത്ത് ജില്ലകളിലും പഞ്ചാബിലെ മൂന്ന് ജില്ലകളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കലാപത്തിൽ ഇതുവരെ ചുരുങ്ങിയത് 30 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ഇന്നലെ തീവണ്ടികളും ബസുകളും അടക്കമാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ