ശ്രീനഗർ: ജമ്മുകാശ്മീരിൽ യുവ സൈനീകൻ ഉമർ ഫയാസിനെ കൊലപ്പെടുത്തിയത് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ എന്ന് റിപ്പോർട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഇവർക്കായി ഷോപ്പിയാനിൽ സൈന്യം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് എന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ന് നടത്തിയ തിരച്ചിലിൽ നിരവധി​​ ആയുധങ്ങൾ പിടിച്ചെടുത്തായും ഉമർ ഫയാസിന്റെ കൊലപാതകത്തിൽ ലക്ഷ്കർ ഭീകരർക്കും പങ്കുള്ളതായി സംശയമുണ്ട് എന്നും കാശ്മീർ ഐജി ജെ.എം ഗിലാനി പിടിഐയോട് പ്രതികരിച്ചു.

എ​ന്നാ​ൽ, ഫ​യാ​സി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഐ​ജി എ​സ്ജ​ഐം ഗി​ലാ​നി നി​ഷേ​ധി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഷോപ്പിയാനിലെ ഹർമാനിൽ വെച്ചാണ് ലഫ്റ്റൺ കേണൽ ഉമർ ഫയാസ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഫയാസിനെ ഭീകരർ തട്ടിക്കൊണ്ട് പോയത്. വെടിയേറ്റാണ് സൈനികൻ മരിച്ചത്. സൈനീകന്റെ രക്തത്തിന് പിന്നിൽ തീവ്രവാദികളാണ് എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്തിത്ഥീകരിച്ചിരുന്നു. ഉമർ ഫയാസിന്റെ രക്തത്തിന് സൈന്യം പകരം ചോദിക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ