ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്‍ സൈനികന്റെ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ഉറി സെക്ടറിലാണ് സംഭവം നടന്നതെന്നാണ് വിവരം. രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ റാങ്കിലുളള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച സൈനികനും ഇതേ ബറ്റാലയനില്‍ തന്നെയാണ്.
അക്രമണത്തിനുണ്ടായ കാരണം വ്യക്തായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം മൂന്ന് സൈനികരാണ് സഹപ്രവര്‍ത്തകരുടെ വെടിയേറ്റ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ