ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ കരസേനാ ഉദ്യോഗസ്ഥനും സ്ത്രീയും കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി മേഖലയിലാണു സംഭവം.
ഹാജിപീര്‍ പ്രദേശത്ത് ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പാക് സൈന്യത്തിന്റെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. ഏതാനും ഷെല്ലുകള്‍ സിവിലിയന്‍ മേഖലയില്‍ പതിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. പാക് ആക്രണത്തിനു കരസേന തിരിച്ചടി നല്‍കി.
രാംപുര്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.