scorecardresearch

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാർക്ക് ദാരുണാന്ത്യം; ഏഴു പേർക്ക് പരിക്ക്

വ്യാഴാഴ്ച ഉച്ചയോടെ സൈനികർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു

വ്യാഴാഴ്ച ഉച്ചയോടെ സൈനികർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു

author-image
WebDesk
New Update
Jammu and Kashmir road accident

പരിക്കേറ്റ ഏഴ് സൈനികരെ വ്യോമമാർഗ്ഗം ഉധംപൂരിലെ സൈനിക ആശുപത്രിയിൽ എത്തിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർ വീരമൃത്യു. വ്യാഴാഴ്ച ഉച്ചയോടെ സൈനികർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

Advertisment

ഭദർവ-ചമ്പ അന്തർസംസ്ഥാന പാതയിൽ ഭദർവ ടൗണിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഖാനി ടോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഉയർന്ന പ്രദേശത്തെ സൈനിക പോസ്റ്റിലേക്ക് 17 സൈനികരുമായി പോവുകയായിരുന്നു വാഹനം. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Also Read: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കും

അപകടത്തിന് പിന്നാലെ സൈന്യവും പോലീസും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ ഏഴ് സൈനികരെ വ്യോമമാർഗ്ഗം ഉധംപൂരിലെ സൈനിക ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Also Read: മണിപ്പൂരിൽ വീണ്ടും സംഘർഷം; യുവാവിനെ വെടിവെച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "നമ്മുടെ 10 ധീര സൈനികരുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. അവരുടെ സേവനവും പരമമായ ത്യാഗവും രാജ്യം എപ്പോഴും ഓർക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു," അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: വാഗ്ദാനം മാർബിൾ പ്രതിമ, നൽകിയത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചത്; വിവാദമായി സ്വാതന്ത്ര്യസമര സേനാനിയുടെ സ്മാരകം

Jammu Kashmir Accident Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: