ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും സ്ഫോടനം. ജമ്മു കാശ്മീരിലെ രജൗരിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ മേജര്‍ റാങ്കിലുളള ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരാക്രമണം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സ്നഫോടനം നടക്കുന്നത്.
ഐഇഡി നിര്‍വീര്യമാക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. നിയന്ത്രണരേഖയ്ക്ക് 1.5 കി.മി. അകത്ത് നുഴഞ്ഞുകയറിവര് കുഴിച്ചിട്ടതാണ് ബോംബ്. പാക്കിസ്ഥാന് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന് ഇതില്‍ പങ്കുളളതായാണ് നിഗമനം.