ശ്രീനഗർ: ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ ജവാൻ ആത്മഹത്യ ചെയ്‌തു. സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ഹവിൽദാർ കൃഷേൻ സിങ് ആണ് മരിച്ചത്. ഇന്നു രാവിലെയാണ് കൃഷേൻ ആത്മഹത്യ ചെയ്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

പോസ്റ്റ് മോർട്ടം ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ കൃഷേൻ സിങ് 1997ലാണ് സൈന്യത്തിൽ ചേർന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ