scorecardresearch

കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; തിരച്ചിൽ ശക്തമാക്കി

കിഷ്ത്വാറിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്

കിഷ്ത്വാറിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്

author-image
WebDesk
New Update
Army Jammu

ചിത്രം: എക്സ്

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഞായറാഴ്ച രാത്രി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കിഷ്ത്വാറിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

Advertisment

സ്പെഷ്യൽ ഫോഴ്‌സ് ഹവിൽദാർ ഗജേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഹവിൽദാർ ഗജേന്ദ്ര സിങ്ങിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ ധീരതയെ ആദരിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി സൈന്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിൽ അറിയിച്ചു.

Also Read: തമിഴ്നാട് 2026: കരുത്ത് കാട്ടാൻ ഡിഎംകെ, തന്ത്രങ്ങളുമായി എഐഎഡിഎംകെ-ബിജെപി സഖ്യം, വെല്ലുവിളിയായി വിജയ്

കിഷ്ത്വാറിലെ ചാത്രൂ മേഖലയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് വിവരം. ഭീകരവിരുദ്ധ ഓപ്പറേഷൻ രാത്രി മുഴുവൻ നിർത്തിവച്ച ശേഷം, തിങ്കളാഴ്ച രാവിലെയോടെ പ്രദേശത്തിന്റെ മുകൾ ഭാഗത്തുള്ള ഇടതൂർന്ന വനങ്ങളിൽ അടക്കം തിരച്ചിൽ പുനരാരംഭിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഭീകരർ സിംഗ്പോറ പ്രദേശത്ത് ഗ്രനേഡുകളും എകെ 47 കളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ എട്ടു സൈനികർക്ക് പരിക്കേറ്റിരുന്നു.

Also Read: ജാർഖണ്ഡിൽ ദമ്പതികൾക്കും കുഞ്ഞിനും എച്ച്ഐവി; പ്രസവ ശസ്ത്രക്രിയയ്ക്കിടെ രക്തം സ്വീകരിച്ചതിലൂടെ രോഗബാധയെന്ന് കുടുംബം

മൂന്ന് ജെയ്‌ഷെ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും ഇരുട്ട് കാരണം ഓപ്പറേഷൻ ഇന്നലെ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. പാക്കിസ്ഥാൻ പൗരന്മാരായ സൈഫുള്ളയുടെയും ആദിന്റെയും നേതൃത്വത്തിലുള്ള രണ്ടു ഭീകര ഗ്രൂപ്പുകൾ കഴിഞ്ഞ രണ്ടു വർഷമായി പ്രദേശത്ത് സജീവമാണെന്നാണ് വിവരം. ചെനാബ് താഴ്‌വര മേഖലയിലെ ദോഡ, കിഷ്ത്വാർ ജില്ലകളിലെ പർവതനിരകളിലെ ഇടതൂർന്ന വനങ്ങളിൽ ഏകദേശം 35 ഓളം പാക്കിസ്ഥാൻ ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.

Read More: പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ അമേരിക്കയുമായി യുദ്ധത്തിന് മടിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ്

Indian Army Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: