ശ്രീനഗര്‍: ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറുന്നതിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയാണ് ഇരുട്ടിന്റെ മറവില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചത്.

ആയുധങ്ങളുമായി വനത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ചെങ്കിലും കൂട്ടാളികള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. ഈ മാസം മാത്രം നിരവധി നുഴഞ്ഞുകയറ്റ ശ്രമമാണ് അതിര്‍ത്തിയില്‍ സൈന്യം തകര്‍ത്തത്. ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായകമാകുന്ന പാക് സൈനിക പോസ്റ്റുകള്‍ മെയ് 23ന് സൈന്യം തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook