ബാബ രാംദേവിന്റെ സ്ഥാപനമായ പതജ്ഞലി നിർമ്മിച്ച് വിൽക്കുന്ന നെല്ലിക്ക ജ്യൂസ് പരിശോധനയിൽ​പരാജയപ്പെട്ടതിനെ തുടർന്ന് സൈനിക ക്യാന്റീനുകളിൽ ആ ബാച്ചിൽപ്പെട്ട ഉൽപ്പനങ്ങളുടെ വിൽപ്പന നിരോധിച്ച് സൈന്യത്തിന്റെ ക്യാന്റീൻ സ്റ്റോർഴ്സ് വകുപ്പ്  (സി എസ് ഡി) ഉത്തരവായി. ഈ വിഷയത്തിൽ രാംദേവിന്റെ സ്ഥാപനത്തിന് പ്രതിരോധവകുപ്പ്കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

കൊൽക്കത്ത പൊതുജനാരോഗ്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രാംദേവിന്റെ സ്ഥാപനത്തിന്റെ നെല്ലിക്കാ ജ്യൂസ് ഗുണനിലവാരപരിശോധയിൽ​പരാജയപ്പെട്ടത്.  സിഎസ് ഡി എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്തെ വിവിധ ലബോറട്ടറികളിൽ പരിശോധനയ്ക്ക് അയച്ചാണ് ഗുണനിലവാരം പരിശോധിക്കുന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ വിൽപ്പന സംബന്ധിച്ച തീരുമാനമെടുക്കുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ചട്ടങ്ങളനുസരിച്ച് ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ട ബാച്ചിൽപ്പെട്ട  നെല്ലിക്കാ ജ്യൂസിന്റെ  വിൽപ്പന സിഎസ് ഡി നിർത്തിവെയ്കാൻ ഉത്തരവായി. തുടർന്ന്  കന്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. നോട്ടീസിന് മറുപടി കിട്ടയശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

എന്നാൽ നെല്ലിക്കാ ജ്യൂസ് ആയുർവേദ ഔഷധമാണെന്നും ​ആയുഷ് മന്ത്രാലയത്തിന്റെ മാനദണ്ഡഹളനുസരിച്ചുളള പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും കന്പനി അവകാശപ്പെട്ടു. ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ മാനദണ്ഡങ്ങൾ ജ്യൂസിന് ബാധകമല്ലെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook