ചണ്ഡിഗഢ്: ഭര്‍ത്താവിനെ അക്രമിക്കുന്നവരെ ലാത്തി മാത്രം ഉപയോഗിച്ച് എതിരിടുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഹരിയാനയിലെ യമുനാ നഗറില്‍ നിന്നുളളതാണ് ഈ വീഡിയോ എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലത്ത് വീണ് കിടക്കുന്നയാളെ മൂന്ന് പേര് ചേര്‍ന്ന് വടി ഉപയോഗിച്ച് മര്ദ്ദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
മറ്റ് രണ്ട് അക്രമികള്‍ ഇത് നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ യുവതി ലാത്തിയുമായി വന്ന് അക്രമികളെ എതിരിടുന്നു. സാല്‍വാര്‍ കമ്മീസ് ധരിച്ചിരിക്കുന്ന യുവതി അക്രമികള്‍ പിന്തിരിയും വരെ വടി കൊണ്ട് എതിരിട്ടു. നിലത്ത് വീണ് കിടന്നയാള്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. ഭൂമി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
#WATCH: Woman saves her husband who was being beaten up by a group of men in #Haryana's Yamuna Nagar. pic.twitter.com/V9PpR0SWac
— ANI (@ANI) February 22, 2018
സംഭവത്തില്‍ കേസ് എടുത്തതായി അറിവില്ല. ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ രക്ഷിക്കാനായി തോക്ക് എടുത്ത യുവതിയുടെ ദൃശ്യങ്ങള്‍ ഈയടുത്താണ് വൈറലായി മാറിയത്.