എന്‍ഡിഎയില്‍ ഇനി വനിതകളും; തീരുമാനമെടുത്തതായി കേന്ദ്രം സുപ്രീംകോടതിയില്‍

എന്‍ഡിഎ വഴി വനിതകള്‍ക്കു സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനു തീരുമാനമെടുത്തതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

NDA exam, upsc nda exam, women nda exam, female candidate nda exam, women cadet nda, indian army women entrance, indian army women candidate, nda exam, supreme court nda exam, ministry of defence, indian express malayalam, ie malayalam

ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) വനിതകള്‍ക്കു പ്രവേശനം നല്‍കാന്‍ സായുധസേനകളുടെ തീരുമാനം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

എന്‍ഡിഎ വഴി വനിതകള്‍ക്കു സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനു സായുധ സേനകളുടെ ഉന്നത തലത്തിലും സര്‍ക്കാര്‍ തലത്തിലും തീരുമാനമെടുത്തതായി കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

തീരുമാനത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതി അനുമതി തേടി. അതേസമം എൻഡിഎയുടെ ഈ വര്‍ഷത്തെ പരീക്ഷകളില്‍ നിലവിലെ സ്ഥിതി തുടരാനും അനുമതി തേടി. നടപടിക്രമങ്ങളിലും അടിസ്ഥാനതലത്തിലും മാറ്റങ്ങൾ ആവശ്യമായതിനാലാണിത്.

”ഒന്നും സംഭവിക്കാതിരിക്കുമ്പോഴാണ് ആശയങ്ങളില്‍ കോടതി ഇടപെടുന്നത്. അതിലേക്കു കടക്കുന്നത് സന്തോഷകരമായ സാഹചര്യമല്ലെന്നും അത് സായുധ വിഭാഗങ്ങള്‍ സ്വയം ചെയ്യണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ രാജ്യത്തെ വളരെയധികം ബഹുമാനിക്കപ്പെടുന്ന സേനകളാണ്. എന്നാല്‍ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ അവര്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്,” ജസ്റ്റിസ് എം എം സുന്ദരേഷ് കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

”സായുധസേനാ മേധാവികള്‍ അനുകൂലമായ തീരുമാനം എടുത്തതില്‍ സന്തോഷമുണ്ട്. നിലപാടില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പരിഷ്‌കാരങ്ങള്‍ ഒരുദിവസം കൊണ്ട് സാധ്യമല്ല. അതേക്കുറിച്ച് ഞങ്ങളും ബോധവാന്മാരാണ്,” കോടതി പറഞ്ഞു.

ഈ ചിന്ത സര്‍ക്കാരിന്റെ മനസില്‍ ഇതിനകം ഉണ്ടായിരുന്നെങ്കിലും പ്രാഥമിക ഘട്ടത്തില്‍ മാത്രമായിരുന്നുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

യോഗ്യയുള്ളതും സന്നദ്ധരുമായ വനിതാ ഉദ്യോഗാര്‍ഥികളെ ലിംഗഭേദത്തിന്റെ പേരില്‍ എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ അഭിഭാഷകന്‍ കുഷ് കല്‍റ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Also Read: ചന്ദ്രന്റെ നിഴൽപ്രദേശങ്ങളിൽ ഐസ് രൂപത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ-2

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Armed forces have decided to induct females in nda centre tells supreme court

Next Story
ചന്ദ്രന്റെ നിഴൽപ്രദേശങ്ങളിൽ ഐസ് രൂപത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ-2
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express