ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേന മാർഷൽ അർജൻ സിംഗ് (98) അന്തരിച്ചു. ഹൃദയാഘാതത്തെ ഡൽഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഫൈവ്സ്റ്റാർ റാങ്കിലുള്ള രാജ്യത്തെ ഏക വ്യക്തി കൂടിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് അർജൻ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, വ്യോമസേന മേധാവി ബി.എസ് ധഹാസ് എന്നിവർ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണം.
സർവീസ് കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിംഗിന് മാർഷൽ പദവി നൽകിയത്. ഇതോടെയാണ് ആദ്യ ഫൈവ് സ്റ്റാർ റാങ്ക് എന്ന പദവി അദ്ദേഹം കരസ്ഥമാക്കിയത്.
1939ൽ പത്തൊൻപതാം വയസിൽ ആർ.എ.എഫിൽ പെലറ്റ് ട്രെയിനിയായ് ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1964ൽ ഇന്ത്യൻ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നിർണായക നീക്കങ്ങൾക്ക് പിന്നിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1969 ആഗസ്റ്റിൽ വ്യോമസേനയിൽ നിന്നും വിരമിച്ചു.