scorecardresearch

വ്യോമസേനയുടെ ഏക ഫൈവ് സ്റ്റാര്‍ മാ​ർ​ഷ​ൽ അ​ർ​ജ​ൻ സിം​ഗ് അന്തരിച്ചു

ഹൃദയാഘാതത്തെ ഡ​ൽ​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

ഹൃദയാഘാതത്തെ ഡ​ൽ​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വ്യോമസേനയുടെ ഏക ഫൈവ് സ്റ്റാര്‍ മാ​ർ​ഷ​ൽ അ​ർ​ജ​ൻ സിം​ഗ് അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ സേ​ന  മാ​ർ​ഷ​ൽ അ​ർ​ജ​ൻ സിം​ഗ് (98) അന്തരിച്ചു. ഹൃദയാഘാതത്തെ ഡ​ൽ​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Advertisment

ഫൈ​വ്സ്റ്റാ​ർ റാ​ങ്കി​ലു​ള്ള രാ​ജ്യ​ത്തെ ഏ​ക വ്യക്തി കൂ​ടി​യായ എ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ർ​ജ​ൻ സിം​ഗ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ‌​മ​ല സീ​താ​രാ​മ​ൻ, വ്യോ​മ​സേ​ന മേ​ധാ​വി ബി.​എ​സ് ധ​ഹാ​സ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണം.

publive-image

സർവീസ് കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിംഗിന് മാർഷൽ പദവി നൽകിയത്. ഇതോടെയാണ് ആദ്യ ഫൈവ് സ്റ്റാർ റാങ്ക് എന്ന പദവി അദ്ദേഹം കരസ്ഥമാക്കിയത്.

publive-image

1939ൽ പത്തൊൻപതാം വയസിൽ ആർ.എ.എഫിൽ പെലറ്റ് ട്രെയിനിയായ് ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1964ൽ ഇന്ത്യൻ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നിർണായക നീക്കങ്ങൾക്ക് പിന്നിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1969 ആഗസ്റ്റിൽ വ്യോമസേനയിൽ നിന്നും വിരമിച്ചു.

Advertisment
Airforce Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: