വാരാണസി: അർജന്റീന സ്വദേശിനിയായ യുവതിയെ വാരാണസിയിലെ അസ്സിഘട്ടില്‍ ഒരു സംഘം ആക്രമിച്ച് കൊള്ളയടിച്ചതായി പരാതി. സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്.

ഭടൈനിയിൽ പത്തുവർഷമായി താമസിക്കുന്ന യുവതി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഗംഗാ തീരത്ത് ധ്യാനത്തിന് പോകാറുണ്ടായിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. അക്രമികൾ മർദ്ദിച്ചതായും ഇവരുടെ പരാതിയിൽ പറയുന്നു.

ജപ്പാനില്‍നിന്നുള്ള ടൂറിസ്റ്റ് അകിഹിറോ തനാക എന്നയാളെ വാരാണസിയില്‍ വച്ച് ഒരു സംഘം ആക്രമിച്ചതായി പരാതി ഉണ്ടായിരുന്നു. ആഗ്രയില്‍നിന്ന് വാരാണസിയിലെത്തിയ ഇയാളെ ടൂറിസ്റ്റ് ഗൈഡ് ആണെന്ന വ്യാജേന സമീപിച്ച അക്രമി, മയക്കുമരുന്ന് നല്‍കിയ ശേഷം കൊള്ളയടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ