ആ​ഗ്ര: ലോകത്തിലെ ഏഴ് അദ്ഭുത നിർമ്മിതികളിലൊന്നായ താജ്‌മഹലിലേക്കുള്ള സന്ദർശകരുടെ എണ്ണം കേന്ദ്ര പുരാവസ്തു വകുപ്പ് നിയന്ത്രിക്കുന്നു. താജ്മഹലിൽ പ്രതിദിനം 30000 പേർക്ക് പ്രവേശനം നൽകിയാൽ മതിയെന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം.

ഓരോ ദിവസത്തെയും പ്രവേശന ടിക്കറ്റ് സന്ദർശകർക്ക് ഓൺലൈനായും നേരിട്ടും വാങ്ങാവുന്ന സൗകര്യമുണ്ട്. എന്നാൽ 15 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി സീറോ ചാർജ് ടിക്കറ്റ് നൽകും. ഇവർക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ 30000 ൽ ഇവരെയും പരിഗണിക്കും. ഇവരുടെ കൃത്യമായ എണ്ണം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം.

എ​എ​സ്ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, കേ​ന്ദ്ര സം​സ്കാ​രി​ക മ​ന്ത്രാ​ല​യം ജോ. ​സെ​ക്ര​ട്ട​റി, ആ​ഗ്ര ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാണ് തീരുമാനം എടുത്തത്. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ