ബെലഗാവി കൊലപാതകം; യുവതിയുടെ മാതാപിതാക്കളും ശ്രീരാമ സേന പ്രവർത്തകരും അറസ്റ്റിൽ

അർബാസിനെ കൊലപ്പെടുത്താൻ യുവതിയുടെ മാതാപിതാക്കൾ ശ്രീരാമ സേന പ്രവർത്തകരെ വാടക്കെടുക്കുകയായിരുന്നെന്ന് പൊലീസ്

Belagavi murder case, arbaz, arbaz murder case, bengaluru, bengaluru news, belagavi, indian express, indian express news, todays news, world news, ബെലഗാവി, ശ്രീരാമ സേന, കൊലപാതകം, Malayalam News, Malayalam Latest News, Latest News in Malayalam, IE Malayalam

ബെംഗളൂരു: ഹിന്ദു യുവതിയുമായി ബന്ധത്തിലായിരുന്ന 24 വയസ്സുകാരനായ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 10 പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെലഗാവിയിൽ കഴിഞ്ഞ മാസമാണ് കൊലപാതകം നടന്നത്.

യുവതിയുടെ മാതാപിതാക്കളായ ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42) എന്നിവരും വലതുപക്ഷ സംഘടനയായ ശ്രീരാമ സെനെ ഹിന്ദുസ്ഥാന്റെ പ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അർബാസിനെ കൊലപ്പെടുത്തുന്നതിനായി ശ്രീരാമ സേന പ്രവർത്തകരെ വാടകയ്ക്കെടുക്കുകയായിരുന്നെന്നാണ് കരുതുന്നത്.

സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അർബാസ് അഫ്താബ് മുല്ലയാണ് കൊല്ലപ്പെട്ടത്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അർബാസ് ബെലഗാവി നഗരത്തിലെ ഒരു കാർ ഡീലറായി ജോലി ചെയ്യുകയാണ്.

സെപ്റ്റംബർ 28 ന് ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലെ ഒരു റെയിൽവേ ട്രാക്കിലാണ് അർബാസിന്റെ (24) മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. യുവതിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് അർബാസ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ മാതാവ് നജീമ ഷെയ്ക്ക് (46) ആരോപിച്ചിരുന്നു.

Also Read: ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് സുപ്രീം കോടതി

ശ്രീരാമ സേന ഹിന്ദുസ്ഥാൻ സംഘടനയുടെ ഖാനാപൂർ താലൂക്ക് മേധാവിയായ പുണ്ഡലിക മഹാരാജിന് (39), ആ സ്ത്രീയുടെ മാതാപിതാക്കൾ കൊലപാതകം നടടത്താൻ അഞ്ച് ലക്ഷം രൂപയുടെ “കരാർ” നൽകിയെന്നും 60,000 രൂപ ” അഡ്വാൻസ്” നൽകിയെന്നും പോലീസ് പറഞ്ഞു.

മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25), ഗണപതി ജ്ഞാനേശ്വര (27), പ്രശാന്ത് കല്ലപ്പ (28), കുത്തുബുദ്ദീൻ അല്ലബക്ഷ് (36), പ്രവീൺ ശങ്കർ (28), ശ്രീധർ മഹാദേവ ഡോണി (31) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവരെന്നും പൊലീസ് പറഞ്ഞു.

പുണ്ഡലിക, സ്ത്രീയുടെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിയതിനു പുറമേ, ഒരു വർഷത്തിലേറെയായി അർബാസിനെ “സംരക്ഷിക്കുന്നതിനായി” പണം തട്ടിയിരുന്നെന്നും പൊലീസ് പറയുന്നു.

Also Read: ലഖിംപൂര്‍ ഖേരി വിമര്‍ശനത്തിനു പിന്നാലെ വരുണും മേനകയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് പുറത്ത്

സെപ്റ്റംബർ 28 -ന് പുണ്ഡലിക അർബാസിനെ വിളിച്ച് ബന്ധത്തിന്റെ പ്രശ്നം “ഒത്തുതീർപ്പാക്കാൻ” ഖാനാപൂരിൽ വരാൻ ആവശ്യപ്പെട്ടുവെന്നും അർബാസിനെ റെയിൽവേ ട്രാക്കിന് സമീപം കൊണ്ടുപോയത് പ്രതികളിലൊ അല്ലാബക്ഷാണെന്നും പോലീസ് പറഞ്ഞു. അവർ അവനെ കൊല്ലുകയും ശരീരം വികൃതമാക്കുകയും ചെയ്തുവെന്നും ട്രെയിൻ അപകടമാണെന്ന് തോന്നിപ്പിക്കാനാണ് അത് ചെയ്തതെന്നും പോലീസ് പറഞ്ഞു.

ആ അഞ്ച് പേരെ കൂടാതെ അറസ്റ്റിലായ മറ്റ് ചിലരും കൊലപാതക ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബെലഗാവി ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “വർഗീയ കോണുകൾ ഉൾപ്പെടെ അന്വേഷണം തുടരുകയാണ്, പക്ഷേ ഞങ്ങൾക്ക് ഒരു നിഗമനത്തിലും എത്തിച്ചേരാനാകില്ല,” അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 120 (ബി) (ക്രിമിനൽ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളും ഇന്ത്യൻ ആയുധ നിയമത്തിന്റെ 27 (നിരോധിത ആയുധങ്ങളുടെ ഉപയോഗം) വകുപ്പും പ്രകാരം സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Arbaz murder case karnataka belagavi police arrests

Next Story
അഫ്ഗാൻ പള്ളിയിൽ സ്‌ഫോടനം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഉദ്യോഗസ്ഥന്‍Afghanistan, Taliban, Afghanistan blast, Mosque blast afghanistan, Afghanistan mosque dead, Afghanistan blast news, Indian Express Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com