scorecardresearch

അരവിന്ദ് കേജ്‌രിവാൾ "ദരിദ്രൻ", ഫീസ് ഈടാക്കാതെ കേസ് നടത്തുമെന്ന് രാംജത്‌മലാനി

കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി നൽകിയ മാനനഷ്ടക്കേസ് നടത്താൻ കേജ്‌രിവാളിൽ നിന്നോ ഡൽഹി സർക്കാരിൽ നിന്നോ ഫീസ് ഈടാക്കില്ലെന്നും രാംജത് മലാനി

കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി നൽകിയ മാനനഷ്ടക്കേസ് നടത്താൻ കേജ്‌രിവാളിൽ നിന്നോ ഡൽഹി സർക്കാരിൽ നിന്നോ ഫീസ് ഈടാക്കില്ലെന്നും രാംജത് മലാനി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ram Jethmalani,Aravind Kejriwal,, Arun Jaitley, bjp,AAP,DDCA,

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാൻ തനിക്ക് പണം ആവശ്യമില്ലെന്ന് സീനിയർ അഭിഭാഷകൻ രാംജത് മലാനി.

Advertisment

"ഞാൻ പണക്കാരിൽ നിന്നും മാത്രമേ പണമീടാക്കുകയുളളൂ പാവങ്ങളിൽ നിന്നും വാങ്ങില്ല. ഇതെല്ലാം അരുൺ ജെയ്‌റ്റ്‌ലി എന്റെ ക്രോസ് വിസ്താരത്തെ ഭയപ്പെടുന്നു. ഡൽഹി സർക്കാരോ കേജ്‌രിവാളോ പണം നൽകേണ്ടതില്ല. ഞാൻ സൗജന്യമായി കോടതിയിൽ ഹാജരാകും. കേ‌ജ്‌രിവാളിനെ ദരിദ്രനായ കക്ഷികളിലൊരാളായി കണക്കാക്കും," ജത്‌മലാനി പറഞ്ഞു.

റീട്ടെയിനർ ഫീസായി ഒരുകോടി രൂപയും കോടതിയിൽ ഓരോ തവണ ഹാജരാകുന്നതിനും 22 ലക്ഷം രൂപയം ജത്‌മലാനിയുടെ ഓഫീസ് ചോദിച്ചുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ തുക സർക്കാർ അനുവദിക്കാൻ  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പരിഗണിച്ചതായി സ്ഥിതീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ​ പുറത്തുവന്നിരുന്നു.

ഈ വാർത്ത വന്നതോടെ ബി ജെ പി ഇക്കാര്യം ചോദ്യം ചെയ്തു. ഒരു വ്യക്തി നടത്തിയ പ്രസ്താവനയുടെ പേരിൽ പൊതുഖജനാവിലെ പണം എന്തിന് കേസ് നടത്താൻ ഉപയോഗിക്കണമെന്നാണ് ബി ജെ പിയുടെ ചോദ്യം. അരുൺ ജെയ്‌റ്റ്‌ലി തന്റെ അഭിഭാഷകന് സ്വന്തം കൈയിൽ നിന്നാണ് പണം നൽകുന്നത്. കേന്ദ്രസർക്കാരല്ല അദ്ദേഹത്തിന്റെ അഭിഭാഷകന് പണം നൽകുന്നതെന്നും ബി ജെ പി പറയുന്നു. മാനനഷ്ടക്കേസ് സ്വകാര്യമായ ഒന്നാണെന്നും അതിനാൽ തന്നെ ആ കേസിന്റെ ബിൽ സർക്കാരിന് നൽകാനാവില്ലെന്നും ബി ജെ പി നേതാവും അഭിഭാഷകയുമായ പിങ്കി ആനന്ദ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി പൊതുപണം വ്യക്തിപരമായ പ്രചാരണത്തിനായി ചെലവഴിക്കുന്നതിനെ കേന്ദ്രമന്ത്രി കിരൺറിജ്ജുവും ചോദ്യം ചെയ്തു.

Advertisment

ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ മേധാവിയെന്ന നിലയിൽ നിലനിൽക്കാത്തതായ ആരോപണങ്ങൾ ധനമന്ത്രി അരുൺ ജെയ്‌റ്റിലിക്കെതിരായ ഉന്നയിച്ചുവെന്നാരോപിച്ച 2015ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. 2015 ഡിസംബറിൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ സി ബി ഐ റെയ്ഡ് നടത്തുകയും ധനമന്ത്രി ആരോപണവിധേയനാകുന്ന ക്രമക്കേടുകൾ അടങ്ങുന്ന ഡി ഡി സി എ യിലെ ക്രമക്കേടുകൾ സംബന്ധിച്ച ഫയലുകൾ അവിടെ നിന്നും എടുക്കുന്നതിന് വേണ്ടി മാത്രമായിരുന്നു ആ റെയ്ഡ്. ഡി ഡി സി എ കേസ് കൈകാര്യം ചെയ്തിരുന്ന ഡൽഹി സർക്കാരിന്റെ വിജിലൻസി ചീഫ് ചേതൻ സംഘ്‌വിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ജെയ്‌റ്റ്‌ലി നിഷേധിച്ചിരുന്നു.

Ram Jethmalini Arun Jaitley Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: